VATTAMKULAM
മലമ്പനി ബോധവൽക്കരണ ക്ലാസ്സും രക്ത പരിശോധന ക്യാമ്പും നടത്തി
വട്ടംകുളം | ലോക മലമ്പനി ദിനാചരണത്തിൻ്റെ ഭാഗമായി വട്ടംകുളം കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ നെല്ലിശ്ശേരിയിൽ ഇതര സംസ്ഥാന തൊഴിലാളികൾക്കായി മലമ്പനി ബോധവൽക്കരണ ക്ലാസ്സും രക്ത പരിശോധന ക്യാമ്പും നടത്തി. ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഹസ്സൈനാർ നെല്ലിശ്ശേരി ഉദ്ഘാടനം ചെയ്തു. ഹെൽത്ത് ഇൻസ്പെക്ടർ എം ജി സജീഷ് അധ്യക്ഷത വഹിച്ചു. ആരോഗ്യ പ്രവർത്തകരായ സതീഷ് അയ്യാപ്പിൽ, എം.പി.രേഖ, സി.ബീന ആശ പ്രവർത്തകരായ സി. സാവിത്രി, പി.മല്ലിക എന്നിവർ നേതൃത്വം നൽകി.