KERALA
പോക്സോ കേസ് : അധ്യാപകൻ കോടതിയിൽ കീഴടങ്ങി
പോക്സോ കേസിൽ അധ്യാപകൻ കോടതിയിൽ കീഴടങ്ങി. ചെറുവണ്ണൂർ ആവളമലയിൽ ജമാലുദ്ദീനാണ് കീഴടങ്ങിയത്. കോഴിക്കോട് പോക്സോ കോടതിയിലാണ് കീഴടങ്ങയത്.
വിദ്യാർത്ഥിനിയുടെ പരാതി പ്രകാരം കോഴിക്കോട് ബാലുശ്ശേരി പൊലീസ് പോക്സോ കേസെടുത്തതിനെ തുടർന്നാണ് അധ്യാപകൻ കോടതിയിൽ കീഴടങ്ങിയത്. ചെറുവണ്ണൂർ ആവള മലയിൽ ജമാലുദ്ദീനാണ് കോഴിക്കോട് പോക്സോ കോടതിയിൽ കീഴടങ്ങിയത്.
പതിമൂന്നുകാരിയായ വിദ്യാർത്ഥിനിയുടെ പരാതിയെ തുടർന്ന് മൂന്ന് ദിവസം മുമ്പ് ബാലുശേരി പൊലീസ് കേസെടുത്തെങ്കിലും പ്രതിയെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല.