EDAPPALLocal newsVATTAMKULAM

വട്ടംകുളം ചലഞ്ചേഴ്സ് യുണൈറ്റഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ക്ലാസും പ്രതിജ്ഞയും സമൂഹ ഇഫ്താർ സംഗമവും നടന്നു

എടപ്പാൾ: വട്ടംകുളം ചലഞ്ചേഴ്സ് യുണൈറ്റഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ക്ലാസും പ്രതിജ്ഞയും സമൂഹ ഇഫ്താർ സംഗമവും
കുണ്ടുറുമൽ ഗാലക്സി ഗ്രൗണ്ടിൽ വെച്ച് നടന്നു.വട്ടംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം എ നജീബ് ഉദ്ഘാടനം ചെയ്ത ചടങ്ങിൽ പൊന്നാനി എക്സൈസ് ഓഫീസർ പ്രമോദ് ബോധ വൽക്കരണ ക്ലാസും ലഹരി വിരുദ്ധ പ്രതിജ്ഞയും ചൊല്ലിക്കൊടുത്തു.ക്ലബ്ബ് ട്രഷറർ ഷമീർ എം യു സ്വാഗതം പറഞ്ഞു.വാർഡ് മെമ്പർ അസൈനാർ അധ്യക്ഷത വഹിച്ചു, ചടങ്ങിൽ മുൻ പഞ്ചായത്ത് പ്രസിഡൻറ് മാരായ എം മുസ്തഫ, മജീദ് കഴുങ്ങിൽ ,വൈസ് പ്രസിഡൻറ് ഫസീല സജീബ്, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അക്ബർ പനച്ചിക്കൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷെരീഫ,
പഞ്ചായത്ത് മെമ്പർമാരായ, ഉണ്ണികൃഷ്ണൻ, ദിലീപ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമരായ സതീഷ് അയ്യാപ്പിൽ,മണിലാൽ,
പൊതുപ്രവർത്തകരായ പത്തിൽ അഷറഫ്, എം എ നവാബ്, ബൈജു നടുവട്ടം, അഷ്റഫ് എൻവി , എം കെ അലി സാഹിബ്, ഡോക്ടർ രതീഷ്, ഡോക്ടർ പുരുഷോത്തമൻ, സാബിർ എം കെ, യൂസുഫ് എം കെ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ക്ലബ്ബ് പ്രസിഡൻ്റ് അഷ്കർ പി.കെ നന്ദി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button