ഐ എ എം ഇ പാലക്കാട് റീജിയൺ അമിഗോസ് കിഡ്സ് ഫെസ്റ്റ് പടിഞ്ഞാറങ്ങാടി എസ് എ വേൾഡ് സ്കൂൾ ജേതാക്കൾ
എടപ്പാൾ: യെസ് ഇംഗ്ലീഷ് സ്കൂളിൽ വെച്ച് നടന്ന ഐ എ എം ഇ പാലക്കാട് റീജിയൺ അമിഗോസ് കിഡ്സ് ഫെസ്റ്റിൽ നാനൂറ്റി മുപ്പത്തി എട്ട് പോയിന്റ് നേടി കൊണ്ട് പടിഞ്ഞാറങ്ങാടി എസ് എ വേൾഡ് സ്കൂൾ ചാമ്പ്യന്മാരായി. മുന്നൂറ്റി ഏഴുപത്തി നാല് പോയിന്റുമായി യെസ് ഇംഗ്ലീഷ് സ്കൂൾ മാട്ടായ രണ്ടാം സ്ഥാനത്തും, മുന്നൂറ്റി അറുപത്തി ഒൻപത് പോയിന്റുമായി മൗലാനാ ഇംഗ്ലീഷ് മീഡിയം സ്കൂൾ മൂന്നാം സ്ഥാനവും കരസ്തമാക്കി. രണ്ട് കാറ്റഗറിയിലായി എണ്ണൂറിൽ അധികം വിദ്യാർത്ഥികൾ വിവിധ മത്സരങ്ങളിൽ പങ്കെടുത്തു.
കാറ്റഗറി പോയിന്റ് ടേബിൾ
കാറ്റഗറി ഒന്ന് : എസ് എ വേൾഡ് സ്കൂൾ പടിഞ്ഞാറങ്ങാടി 206 പോയിന്റ്, യെസ് ഇംഗ്ലീഷ് സ്കൂൾ മട്ടായ 183 പോയിന്റ്, മൗലാനാ ഇംഗ്ലീഷ് മീഡിയം സ്കൂൾ കൊമ്പം 176 പോയിന്റ് എന്നിങ്ങനെ യഥാ ക്രമം ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി.
കാറ്റഗറി രണ്ട് :എസ് എ വേൾഡ് സ്കൂൾ പടിഞ്ഞാറങ്ങാടി 232 പോയിന്റ്, മൗലാനാ ഇംഗ്ലീഷ് മീഡിയം സ്കൂൾ കൊമ്പം 191 പോയിന്റ്, യെസ് ഇംഗ്ലീഷ് സ്കൂൾ മട്ടായ 191 പോയിന്റ് എന്നിങ്ങനെ യഥാ ക്രമം ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി.