Local newsPADINJARANGADI

അമേറ്റിക്കര സർഗ്ഗ ശക്തി വായനശാല എം.ടി. അനുസ്മരണം നടത്തി

കുമരനെല്ലൂർ: അമേറ്റിക്കര സർഗ്ഗ ശക്തി വായനശാലയിൽ എം.ടി. അനുസ്മരണം നടന്നു.വാർഡ് മെമ്പർ കെ .ടി.അബ്ദുള്ളക്കുട്ടി ഉദ്ഘാടനം നടത്തി. കവയിത്രിയും അധ്യാപികയുമായ എം. എൻ. പ്രിയ ടീച്ചർ മുഖ്യ പ്രഭാഷണം നടത്തി.പ്രസിഡണ്ട് ഉഷാകുമാരി അദ്ധ്യക്ഷയായി. അക്കിത്തം നാരായണൻ, ഗോപാലകൃഷ്ണൻ മാസ്റ്റർ, ബിന്ദു ആശിഷ്, മുരളി മാസ്റ്റർ, ജ്യോതി ലക്ഷ്മി എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.ചടങ്ങിൽ പ്രിയ ടീച്ചറുടെ പുസ്തകം” മുകുളങ്ങൾ ” കവിതാ സമാഹാരം വായനശാലക്ക് നൽകി. മുതിർന്നവരുടെ വായനാ മത്സരത്തിൽ താലൂക്കിൽ നിന്ന് തെരഞ്ഞെടുത്ത ജ്യോതി ലക്ഷ്മിക്ക് താലൂക്ക്തല സമ്മാനം പ്രിയ ടീച്ചർ നൽകി. സെക്രട്ടറി.കെ.പങ്കജാക്ഷൻ മാസ്റ്റർ സ്വാഗതവും ലൈബ്രേറിയൻ ഇ എം പരമേശ്വരൻ നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button