EDAPPAL

ജനകീയ പ്രമേയ അവതരണവും,രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചനയും നടത്തി.

എടപ്പാൾ: കർഷക സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് കർഷക തൊഴിലാളി യൂണിയൻ വട്ടംകുളം വില്ലേജ്
കമ്മറ്റിയുടെ നേതൃത്വത്തിൽ “ജനകീയ പ്രമേയ അവതരണവും രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചനയും നടത്തി. എസ് സുജിത്ത് ഉദ്ഘാടനം ചെയ്തു, കെ.വി.അയ്യപ്പൻ അദ്ധ്യക്ഷത വഹിച്ചു.പി.വി. കൃഷ്ണൻ, മോട്ടോർ തൊഴിലാളി യൂണിയൻ ജില്ല വൈസ് പ്രസിഡണ്ട് എം.എ.നവാബ്, കർഷക സംഘം വില്ലേജ് സെക്രട്ടറി സി.വി.പ്രഭാകരൻ, സി.എസ് പ്രസന്ന, പി.ജി.വിനോദ്, പി.കൃഷ്ണൻ, എന്നിവർ പ്രസംഗിച്ചു.വെള്ളറമ്പിൽ നടന്ന പരിപാടി സുജിത്ത് ഉദ്ഘാടനം ചെയ്തു.അനിഷ് വിപി അഭിവാദ്യം ചെയ്തു. രവീന്ദ്രൻ അദ്ധ്യക്ഷനായ ചടങ്ങിൽ എം എം ഉണ്ണികൃഷ്ണൻ സ്വാഗതവും, കെ ലക്ഷ്മി നന്ദിയും പറഞ്ഞു. പ്രമേയ അവതരണം കെ ഉണ്ണികൃഷ്ണൻ നടത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button