ചാലിശ്ശേരി ഗ്രാമീണ വായനശാലയുടെ നേതൃത്വത്തിൽ അനുമോദന സദസ്സ് സംഘടിപ്പിച്ചു
ചാലിശ്ശേരി ഗ്രാമീണ വായനശാലയുടെ നേതൃത്വത്തിൽ അനുമോദന സദസ്സ് സംഘടിപ്പിച്ചു.അനുമോദന സദസ്സ് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആനി വിനു ഉദ്ഘാടനം ചെയ്തു.എകസ്ക്യൂട്ടീവ് അംഗം സൗമ്യ അനീഷ് അധ്യക്ഷയായി.എസ്.എസ്.എൽ.സി , പ്ലസ് ടു പരീക്ഷകളിലെ വിജയികൾക്ക് പ്രസിഡന്റ് ബാബു പി ജോർജ് , കെ.യു. കൃഷ്ണകുമാർ , സി.വി. ഷാബു മാസ്റ്റർ , പി.എസ് വിനു എന്നിവർ മെമ്മന്റോ നൽകി.ഒ.എൻ.വി പുരസ്കാരം നേടിയ പി.കെ.മോഹൻദാസ് , ആരോഗ്യ പ്രവർത്തക ഷീജ പ്രകാശൻ , ഹരിത കർമ്മസേന അംഗം ലളിത എന്നിവരെ ഉപഹാരം നൽകി ആദരിച്ചു.സെക്രട്ടറി ഡോ. പ്രദീപ് ജെക്കബ് സ്വാഗതവും ,ലൈബ്രേറിയൻ റീന പോൾ നന്ദിയും പറഞ്ഞു. വായനശാല അംഗങ്ങൾ പാട്ടുകൾ പാടി.പരിപാടികൾക്ക് പ്രസിഡന്റ് ബാബു .പി .ജോർജ് ,സെക്രട്ടറി ഡോ. പ്രദീപ് ജേക്കബ് , ജോ: സെക്രട്ടറി സി.കെ.സന്ദീപ് , ട്രഷറർ പി.എസ് .വിനു , മാത്യൂസ് എന്നിവർ നേതൃത്വം നൽകി.