TRENDING

ഒറ്റ ദിവസത്തിനുള്ളിൽ 9.5 കോടി പോസ്റ്റുകൾ കടന്ന് ത്രെഡ്സ് ആപ്പ്; ആപ്പിൾ ആപ്പ് സ്റ്റോറിൽ ഒന്നാമത്

മെറ്റയുടെ ത്രെഡ്സ് ആപ്പിൽ ഇതിനോടകം തന്നെ 9.5 കോടി പോസ്റ്റുകൾ കടന്നതായി റിപ്പോർട്ട്. ലോഞ്ച് ചെയ്ത് ഒരു ദിവസത്തിനുള്ളിൽ തന്നെ 190 ദശലക്ഷത്തിലധികം ഉപഭോക്താക്കളുടെ ലൈക്കും ആപ്പ് സമ്പാദിച്ചു. തുടക്കത്തിൽ തന്നെ വലിയ സ്വീകാര്യത ലഭിച്ചതോടെ ആപ്പിൾ പ്ലേ സ്റ്റോറിലെ തന്നെ ഏറ്റവും മികച്ച ഫ്രീ ആപ്പാണ് ത്രെഡ്സ് എന്നാണ് മെറ്റയുടെ അവകാശവാദം. ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പിൾ പ്ലേ സ്റ്റോറിലും സൗജന്യമായി തന്നെ ആപ്പ് ഡൌൺലോഡ് ചെയ്ത് ഉപഭോക്താക്കൾക്ക് ഉപയോഗിക്കാം. കൂടാതെ ആളുകളെ വേഗത്തിൽ തന്നെ ഈ പ്ലാറ്റ്ഫോമിലേക്ക് ആകർഷിക്കാൻ ഇൻസ്റ്റാഗ്രാമിലെ തന്നെ വിവരങ്ങൾ ഉപയോഗിച്ച് ഓട്ടോമാറ്റിക് ആയി ലോഗിൻ ചെയ്യാനുള്ള അവസരവും ത്രെഡ്സ് നൽകുന്നു.

ഇൻസ്റ്റാഗ്രാം ഫോളോവേഴ്‌സിനെ നേരിട്ട് കണക്ട് ചെയ്യുന്നതു കൂടാതെ അതേ യൂസർ നെയിം ഉപയോഗിക്കാനും ഉപയോക്താക്കളെ അനുവദിക്കുന്നു. കൂടാതെ ഇൻസ്റ്റഗ്രാമിലെ വെരിഫൈഡ് ഉപയോക്താക്കളെ പരിശോധിച്ച ശേഷം ബ്ലൂ ടിക് നൽകുകയും ചെയ്യുന്നുണ്ട്. “ടെക്‌സ്‌റ്റ് അപ്‌ഡേറ്റുകൾ പങ്കിടുന്നതിനും പൊതു സംഭാഷണങ്ങളിൽ ഏർപ്പെടുന്നതിനുമായി ഇൻസ്റ്റാഗ്രാം ടീം നിർമ്മിച്ച ഒരു പുതിയ അപ്ലിക്കേഷനാണ് ത്രെഡ്സ്. നിങ്ങളുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഉപയോഗിച്ച് നിങ്ങൾക്ക് ഇതിൽ ലോഗിൻ ചെയ്യാം, ഓരോ പോസ്റ്റുകളിലും 500 കാരക്ടർ വരെ ചേർക്കാനും കഴിയും. 5 മിനിറ്റ് വരെ ദൈർഘ്യമുള്ള ലിങ്കുകളും ഫോട്ടോകളും വീഡിയോകളും പോസ്റ്റ് ചെയ്യാനും സാധിക്കും” മെറ്റാ ബുധനാഴ്ച ഒരു ബ്ലോഗ്‌പോസ്റ്റിലാണ്ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button