PUBLIC INFORMATION

ചാറ്റ്ജിപിറ്റിയിലേക്ക് ഒഴുകുന്ന ഗൂഗിള്‍ ജോലിക്കാര്‍; ഡിഡിആര്‍ 5 റാം അത്യാവശ്യമാണോ?

പഠനത്തിനും തൊഴിലിനുമൊക്കെ ഒരു നല്ല കംപ്യൂട്ടർ ആവശ്യമായ കാലഘട്ടത്തിലാണ് നാമിപ്പോൾ. പുതിയ കംപ്യൂട്ടർ വാങ്ങുമ്പോൾ നാം ശ്രദ്ധിക്കുന്ന ഘടകങ്ങളിലൊന്നാണ് റാം. പ്രോഡക്ടിനെപ്പറ്റി വിശദീകരിക്കുമ്പോള്‍ റാം പരാമർശിക്കപ്പെടുന്നുണ്ടെങ്കിലും പലരും അതിനെപ്പറ്റി അത്ര തലപുകയ്ക്കാറില്ല. വിലയോടൊപ്പം റാമിനെപ്പറ്റിയും അറിയേണ്ടതുണ്ട്.

റാമിന്റെ ഏറ്റവും പുതിയ വേര്‍ഷന്‍ കുറച്ചുകാലമായി മാര്‍ക്കറ്റിലുണ്ട്. ഡിഡിആര്‍5 എന്നാണ് അതിന്റെ പേര്. പ്രധാന റാം നര്‍മാണ കമ്പനികളായ ഇന്റലും എഎംഡിയും ഡിഡിആര്‍5 മൊഡ്യൂളുകള്‍ വില്‍ക്കാനും തുടങ്ങി. അടുത്ത കംപ്യൂട്ടര്‍ വാങ്ങുന്നവര്‍ ഡിഡിആര്‍5 റാമുള്ള കംപ്യൂട്ടര്‍ തന്നെ വാങ്ങേണ്ട കാര്യമുണ്ടോ? അതോ പഴയ റാം ആണെങ്കിലും പ്രശ്നമില്ലേ? പരിശോധിക്കാം:

എന്താണ് ഡിഡിആര്‍5 റാം?

8കെ വിഡിയോ ഫുട്ടേജ് എഡിറ്റ് ചെയ്യാന്‍ ശ്രമിക്കുന്നവര്‍ മുതല്‍, സോണി എ7 ആര്‍ 5 ക്യാമറയുടെ റോ ചിത്രങ്ങള്‍ ‘ബള്‍ക് എഡിറ്റിങ്’ നടത്തുന്നവരും കൂടുതൽ ഗ്രാഫിക്സുള്ള ഗെയിമുകള്‍ കളിക്കുന്നവരും വരെ ഒട്ടനവധി പേര്‍ക്ക് കംപ്യൂട്ടറുകളുടെ കരുത്ത് എത്രയായാലും അധികമാവില്ല. ഇതാ ഡിഡിആര്‍5 റാം, കണ്‍സ്യൂമര്‍ പിസികള്‍ക്കും ലഭ്യമായിക്കഴിഞ്ഞു. ലാപ്‌ടോപ്പുകള്‍, ഡെസ്‌ക്ടോപ്, വര്‍ക് സ്റ്റേഷന്‍ തുടങ്ങി എല്ലാത്തരം കംപ്യൂട്ടറുകള്‍ക്കും ഇത് ലഭ്യമാണ്. മുമ്പുള്ള വേര്‍ഷനായ ഡിഡിആര്‍4 നെയാണ് പുതിയ നിലവാരത്തില്‍ നിര്‍മിച്ചെടുത്തിരിക്കുന്ന ഡിഡിആര്‍5 പിന്തള്ളുന്നത്.

ഡിഡിആര്‍5ന് പഴയ വേര്‍ഷനെ അപേക്ഷിച്ച് ഉയര്‍ന്ന ക്ലോക് സ്പീഡും മെച്ചപ്പെട്ട ബാന്‍ഡ്‌വിഡ്തും ഓപ്പറേറ്റിങ് വോള്‍ട്ടേജും അടക്കമുള്ള പല മേന്മകളും അവകാശപ്പെടാം. ഇവയെല്ലാം ഡിഡിആര്‍4 മൊഡ്യൂളുകളെ കാലഹരണപ്പെട്ടതാക്കുന്നു വെന്ന് ഹാര്‍ഡ്‌വെയര്‍ വിദഗ്ധര്‍ പറയുന്നു. ഡിഡിആര്‍5 മായി നേരിട്ട് താരതമ്യം ചെയ്യുമ്പോള്‍ ഡിഡിആര്‍4 ന്റെ ഇഴച്ചില്‍ സ്പഷ്ടമാണെന്നും പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button