വട്ടംകുളം ഗ്രാമപഞ്ചായത്ത് ഭരണസമിതിക്കു കീഴിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ അലംബാവമെന്ന് എൽ ഡി എഫ്
എടപ്പാൾ:വട്ടംകുളം ഗ്രാമപഞ്ചായത്ത്ഭരണസമിതി കോവിഡ് പ്രതിരോധത്തിലും രാഷ്ട്രീയ കലർത്തുന്നതായി LDF വട്ടംകുളം പഞ്ചായത്ത് കമ്മറ്റി.പഞ്ചായത്ത് ഭരണസമിതിക്കു കീഴിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ തികഞ്ഞ അലംബാവമാണ് കാണിക്കുന്നതെന്നും എൽ ഡി എഫ് ആരോപിച്ചു.മറ്റെല്ലാ പ്രദേശങ്ങളിലും ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് കുറഞ്ഞ് വരുമ്പോൾ വട്ടംകുളം പഞ്ചായത്തിൽ കൂടിവരികയും ഡി സോണിലേക്ക് മാറുകയും ചെയ്തിരിക്കുന്നു. നിലവിൽ ട്രിപ്പിൾ ലോക്ഡൗണിലാണ് വട്ടംകുളം. ഇതുവഴി വ്യാപാരികളുൾപ്പെടെ സാധാരണക്കാരായ ജനങ്ങളാകെ ദുരിതത്തിലാണ്. കോവിഡ് പോസിറ്റീവ് ആയ രോഗികളെ പാർപ്പിക്കുന്ന ഡി.സി.സിയുടെ പ്രവർത്തനം താളംതെറ്റിയിരിക്കുകയാണ്. രോഗികൾക്ക് മരുന്നുപോലും യഥാസമയം പഞ്ചായത്ത് അധികാരികൾ എത്തിക്കുന്നില്ല.ആശമാരുടെ സേവനം ഉപയോഗപ്പെടുത്താതെ മാറ്റിനിർത്തിയതാണ് ഇതിന് കാരണം. രോഗികൾക്കും മറ്റും സൗജന്യമായി ഭക്ഷണം വിതരണം ചെയ്തിരുന്ന കമ്മ്യൂണിറ്റി കിച്ചൺ ഇപ്പോൾ അടച്ചുപൂട്ടിയിരിക്കുകയാണ്. ഭക്ഷണവിതരണത്തിൽ വ്യാപകമായ പരാതികളാണ് ഉയർന്നു വരുന്നത്. സർക്കാർ ജില്ലക്കും ജില്ലയിൽ നിന്ന് മറ്റ് ഹെൽത്ത് സെന്ററുകൾക്കും വിതരണം ചെയ്യുന്നതുപോലെ വാക്സിൻ വിതരണം ശാസ്ത്രീയമായി നടത്താൻ ഭരണസമിതി തയ്യാറാവുന്നില്ല എന്നും എൽ ഡി എഫ് പ്രതിനിധികൾ വാർത്ത സമ്മേളനത്തിൽ പറഞ്ഞു .വട്ടംകുളം ഹെൽത്ത് സെന്ററിനും വാക്സിൻ ലഭിക്കുന്നുണ്ട് എന്നാൽ വാക്സിൻ ലഭിക്കുന്നില്ല എന്നത് ഭരണ സമിതിയുടെ രാഷ്ട്രീയം പ്രചാരണം മാത്രമാണ്.ലഭിക്കുന്ന വാക്സിൻ ഭരണ സമിതി ഇഷ്ടക്കാർക്കും ബന്ധുക്കൾക്കും പാർട്ടിക്കാർക്കും വീതം വെച്ചു നൽകുകയാണെന്നും.മറ്റ് പല ഹെൽത്ത് സെന്ററുകളിലും ആരോഗ്യപ്രവർത്തകരും ആശവർക്കർമാരും ചേർന്നാണ്
വാക്സിൻ വിതരണം ചെയ്യുന്നത്. ഇവിടെ ഭരണസമിതി കയ്യടക്കി വെച്ചിരിക്കുകയാണ്. വാക്സിൻ എടുക്കാൻ ഇവർ കനിയേണ്ട സ്ഥിതിയാണെന്നും എൽ ഡി എഫ് പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു.
ഇടതുപക്ഷ മെമ്പർമാരുടെ വാർഡുകളിലേക്ക് വിരലിലെണ്ണാവുന്ന വാക്സിനാണ് നൽകുന്നത്. എല്ലാ വാർഡുകളിലേക്കും ഒരുപോലെയാണ് വാക്സിൻ വിതരണം ചെയ്യുന്നത് എന്ന പച്ചകള്ളം ഇവർ ആവർത്തിച്ചുപറയുകയാണ്.12458 ഡോസ് വാക്സിൻ ഇതുവരെ വട്ടംകുളത്തിന് ലഭിച്ചു.ആരോഗ്യപ്രവർത്തകർ, മുന്നണി പോരാളികൾ, ഇലക്ഷൻ ഡ്യൂട്ടിയിലുള്ളവർ എന്നിങ്ങനെ 1068 പേർക്ക് വാക്സിൻ നൽകി. ഓൺലൈൻ വഴി 1300 പേർക്കും 10,000 ത്തോളം വാക്സിൻ ബാക്കിയുള്ളതിൽ 1565 വാക്സിനാണ് 8 ഇടുതപക്ഷവാർഡുകളിലേക്ക് ഇതുവരെ നൽകിയത്. ബാക്കി വാക്സിൻ യു.ഡി.എഫ് ഭരണ സമിതി അവരുടെ വാർഡുകളിലേക്ക് അവരുടെ ഇഷ്ടക്കാർക്കും നൽകുന്നതിന് ഉപയോഗിച്ചു. 84 ദിവസം കഴിഞ്ഞവർക്ക് രണ്ടാം ഡോസ്കിട്ടുന്നില്ല. ശാസ്ത്രീയമായി ക്രമീകരിച്ച് ആദ്യഡോസ്
എടുത്തവർക്ക് ഊഴമനുസരിച്ച് രണ്ടാം ഡോസ് നൽകാൻ തയ്യാറാവണം. ഇവർ വലിയ ആശങ്കയിലാണ്. 60ന് മുകളിലുള്ളവർ ഒന്നാം ഡോസ് കിട്ടാത്തവർ നിരവധിയാണ്. വിദ്യാർത്ഥികൾ, പരീക്ഷയുള്ളവർ, ഗൾഫിലേക്ക് തിരിച്ചുപോകേണ്ടവർ ഇവർക്കൊന്നും വാക്സിൻ ലഭിക്കുന്നില്ല. ഇവരെല്ലാം ആശകയിലാണ്. കോവിഡ് മഹാമാരിയിലും സങ്കുചിത രാഷ്ട്രീയം കാണുന്ന യു.ഡി.എഫ്, പഞ്ചായത്ത് ഭരിക്കാൻ അർഹതയില്ലാത്തവരാണെന്ന് എൽ.ഡി.എഫ്. വട്ടംകുളം പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു.