EDAPPALLocal news

യൂത്ത് ലീഗ് ഇത്തിഹാദേ ഉമ്മത്ത് റംസാൻ ക്യാമ്പയിൻ വട്ടംകുളം പഞ്ചായത്തിൽ സംഘടിപ്പിച്ചു

എടപ്പാൾ : “കാലം തന്നെയാണ് സത്യം ഒരുമയിലാണ് പെരുമ”
എന്ന പ്രമേയത്തിൽ മുസ്ലിം യൂത്ത് ലീഗ് നടത്തുന്ന “ഇത്തിഹാദേ ഉമ്മത്ത് ” റമസാൻ ക്യാമ്പയിന്റെ വട്ടംകുളം പഞ്ചായത്ത് തല സംഗമം എടപ്പാൾ എമിറേറ്റ്സ് മാളിൽ നടന്നു.
സൗഹാർദ സംഗമത്തിലും ഇഫ്താർ മീറ്റിലും നൂറുകണക്കിന് ആളുകൾ പങ്കെടുത്തു.
സൗഹൃദ സംഗമം ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. സിപി ബാവ ഹാജി ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത്‌ യൂത്ത് ലീഗ് പ്രസിഡന്റ്‌ റഫീഖ് ചേകനൂർ അധ്യക്ഷത വഹിച്ചു.
ഡോ സുബൈർ ഹുദവി മുഖ്യ അതിഥിയായിരുന്നു.
യൂത്ത് ലീഗ് തവനൂർ മണ്ഡലം ജനറൽ സെക്രട്ടറി പത്തിൽ സിറാജ് പ്രമേയ പ്രഭാഷണം നടത്തി.
പഞ്ചായത്ത്‌ യൂത്ത് ലീഗ് സെക്രട്ടറി സജീർ എംഎം സ്വാഗതം പറഞ്ഞ ചടങ്ങിൽ പത്തിൽ അശ്റഫ്, കഴുങ്കിൽ മജീദ്, അഷ്റഫ് മാണൂർ, സിപി ബാപ്പുട്ടി ഹാജി, വി വി എം മുസ്തഫ, റഫീഖ് നഹൽ, യുവി സിദ്ധീഖ് വിപി അക്ബർ,കെവി അബ്ദുള്ളക്കുട്ടി മാസ്റ്റർ,സുലൈമാൻ മൂതൂർ, ഷുഹൈബ് ചങ്ങരത്ത്,എംകെ മുജീബ് പ്രസംഗിച്ചു
വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ഖലീൽ വാഫി, സക്കീർ കാഞ്ഞിരങ്ങാട്ട്, മുഹമ്മദ് ഷമീൽ, മുഹമ്മദ് ഫാസിൽ, സംസാരിച്ചു.
മൊയ്‌ദു ബിൻ കുഞ്ഞുട്ടി,ഗഫൂർ മാണൂർ, ഉമ്മർ ടിയു,ഏവി നബീൽ,സാദിക്ക് പോട്ടൂർ,ഉമ്മർ മണൂർ, മമ്മി കൊലക്കാട്, മുഹമ്മദലി കാരിയാട്ട്,ഷബീബ് ശുഖപുരം, ജസീൽ കുറ്റിപ്പാല, ഷബീർ ഈസ്റ്റ് മാണൂർ നേതൃത്വം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button