KERALALocal news

അവണൂരില്‍ ഗൃഹനാഥന്റെ മരണം കൊലപാതകം

തൃശ്ശൂര്‍: അവണൂരില്‍ ഗൃഹനാഥന്‍ മരിച്ച സംഭവം കൊലപാതകം. മരിച്ച എടക്കുളം അമ്മാനത്ത് വീട്ടില്‍ ശശീന്ദ്രന്റെ മകനും ആയുര്‍വേദ ഡോക്ടറുമായ മയൂര്‍നാഥാണ്‌(25) ആണ് കൊലപാതകത്തിന് പിന്നില്‍.

മയൂര്‍നാഥ്, ഓണ്‍ലൈനില്‍ വിഷവസ്തുക്കള്‍ വരുത്തുകയും അത് സ്വന്തംനിലയ്ക്ക് തയ്യാറാക്കിയ ശേഷം കടലക്കറിയില്‍ കലര്‍ത്തി നല്‍കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.

സംഭവം ഭക്ഷ്യവിഷബാധയെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാല്‍ ഇത് ഭക്ഷ്യവിഷബാധയെ തുടര്‍ന്നുള്ള മരണമല്ലെന്നും വിഷം ഉള്ളില്‍ച്ചെന്നുള്ള മരണമാണെന്നും ശശീന്ദ്രനെ ചികിത്സിച്ചിരുന്ന ഡോക്ടര്‍മാര്‍ ഞായറാഴ്ച തന്നെ വ്യക്തമാക്കിയിരുന്നു.

തിങ്കളാഴ്ച സംസ്‌കാരച്ചടങ്ങുകള്‍ക്ക് പിന്നാലെ മയൂര്‍നാഥിനെ കസ്റ്റഡിയി എടുത്ത് ചോദ്യംചെയ്തതിന് പിന്നാലെയാണ് കൊലപാതകമാണെന്ന് വ്യക്തമായത്.

സംസ്‌കാര കര്‍മങ്ങള്‍ നിര്‍വഹിച്ചത് മയൂര്‍നാഥായിരുന്നു. ഉച്ചയോടെ കസ്റ്റഡിയില്‍ എടുത്തെങ്കിലും ആദ്യഘട്ടത്തില്‍ കുറ്റം സമ്മതിക്കാന്‍ മയൂര്‍നാഥ്‌ തയ്യാറായിരുന്നില്ലെന്നാണ് വിവരം.

അച്ഛനോടും രണ്ടാനമ്മ ഗീതയോടുമുള്ള വൈരാഗ്യമാണ്
കൃത്യത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു. 15 വര്‍ഷം മുന്‍പ് മയൂര്‍നാഥിന്റെ അമ്മ ആത്മഹത്യ ചെയ്തിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button