CHANGARAMKULAM
ചൂടിനെ നേരിടാൻ ചങ്ങരംകുളത്ത് തണ്ണീർപന്തൽ തുടങ്ങി
ചങ്ങരംകുളം:സംസ്ഥാനത്ത് വേനൽ കനത്തതോടെ ഉഷ്ണ തരംഗം,സൂര്യാഘാതം,നിർജലീകരണം എന്നിവയുടെ സാധ്യത തടയാൻ സംസ്ഥാന സഹകരണ വകുപ്പ് നടപ്പാക്കുന്ന സഹകരണ തണ്ണീർ പന്തൽ”പദ്ധതി ചങ്ങരംകുളം സർവീസ് സഹകരണ ബാങ്കിൽ തുടങ്ങി.പൊതുജനങ്ങൾക്ക് ഉപയോഗിക്കാവുന്ന വിധത്തിലുള്ള സൗകര്യമാണ് ബാങ്ക് പരിസരത്ത് ക്രമീകരിച്ചിരിക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് അഡ്വക്കറ്റ് സിദ്ധിഖ് പന്താവൂർ നിർവഹിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ് ഹമീദ് ചിയാനൂർ അധ്യക്ഷത വഹിച്ചു.ചടങ്ങിൽ പിപി യൂസഫലി, സഹകരണ വകുപ്പ് ഇൻസ്പെക്ടർ ഷൈലേഷ് കുമാർ, പിടി ഖാദർ, വ്യാപാരി വ്യവസായി ഏകോപന സമിതി ചങ്ങരംകുളം യൂണിറ്റ് പ്രസിഡന്റ് പി പി ഖാലിദ്, ടി കൃഷ്ണൻ നായർ, മാമു വളയംകുളം, സുബൈദ അച്ചാരത്ത്, മനീഷ് കുമാർ, ഷെമീർ ചമയം,ഉമ്മർകുളങ്ങര ബാങ്ക് സെക്രട്ടറി സവിത പി. ബാങ്ക് ജീവനക്കാർ തുടങ്ങിയവർ സംബന്ധിച്ചു.