KERALA


12-കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന
കേസ്: അഭിഭാഷകന്റെ ജാമ്യം റദ്ദാക്കി

പന്ത്രണ്ടുകാരിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ കല്‍പ്പറ്റ ബാറിലെ അഭിഭാഷകന്‍ സി.കെ. അരുണ്‍കുമാറിന്റെ ജാമ്യം റദ്ദാക്കി. കല്‍പ്പറ്റ പോക്‌സോ പ്രത്യേക കോടതിയാണ് അഭിഭാഷകന്റെ ജാമ്യം റദ്ദാക്കിയത്. അരുണിന് നേരത്തേ ഹൈക്കോടതി അനുവദിച്ച മുന്‍കൂര്‍ജാമ്യം സുപ്രീംകോടതി റദ്ദാക്കിയിരുന്നു. മുന്‍കൂര്‍ജാമ്യം നല്‍കിയ ഹൈക്കോടതിയെയും അതിനനുകൂല നിലപാട് സ്വീകരിച്ച പ്രോസിക്യൂഷനെയും രൂക്ഷമായി വിമര്‍ശിച്ച സുപ്രീംകോടതി പ്രതിയെ അറസ്റ്റുചെയ്യാനും നിര്‍ദേശിച്ചു. 

എന്നാല്‍, അതിനിടെ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചതിനാല്‍ പ്രതിക്ക് കല്‍പ്പറ്റ പോക്‌സോ കോടതി സാധാരണജാമ്യം അനുവദിച്ചിരുന്നു. ജില്ലാ പബ്ലിക് പ്രോസിക്യൂട്ടറുടെ നിയമോപദേശം അനുസരിച്ച് ഈ ജാമ്യംകൂടി റദ്ദാക്കണമെന്നും പുനരന്വേഷണം നടത്തണമെന്നും കാണിച്ച് പോലീസ്, പോക്‌സോ കോടതിയില്‍ ഹര്‍ജി നല്‍കി. ഈ ഹര്‍ജി പരിഗണിച്ചാണ് ഇപ്പോള്‍ കോടതി അരുണിന്റെ ജാമ്യം റദ്ദാക്കിയത്. പ്രതിയോട് അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ കീഴടങ്ങാന്‍ കോടതി നിര്‍ദേശിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button