MARANCHERY

ജില്ലാ പഞ്ചായത്തിന്റെ തണ്ണിതുറ വിസിബി വർക്ക് അവസാനഘട്ടത്തിൽ

എരമംഗലം:ജില്ലാ പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ച് പ്രവൃത്തി തുടരുന്ന തണ്ണിതുറ വിസിബി വർക്ക് അവസാനഘട്ടത്തിൽ മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ വികസന ഫണ്ടിൽ ഡിവിഷൻ മെമ്പർ എ കെ സുബൈറിന് അനുവദിച്ച പദ്ധതിവിഹിതം ഉപയോഗിച്ചാണ് വെളിയങ്കോട് പഞ്ചായത്തിലെ തണ്ണിത്തുറ കടലിനോട് ചേർന്ന ഭാഗത്ത് വെളിയങ്കോട് -പെരുമ്പടപ്പ് പഞ്ചായത്തിലെ നൂറ് കണക്കിന് കിണറുകളിലെ പുളി തടയുന്നതിനും ഏക്കറ് കണക്കിന് കൃഷിക്ക് ഗുണം ചെയ്യുന്നതിനും പ്രകൃതിക്ഷോഭം ഒരു പരിധിവരെ തടയുന്നതിനും കഴിയുന്ന വി സി ബി യുടെ നിർമ്മാണം നടക്കുനത്.പ്രവൃത്തി അവസാന ഘട്ടത്തിൽ എത്തിയതോടെ ഡിവിഷൻ മെമ്പർ എ കെ സുബർ പദ്ധതി പ്രദേശം സന്ദർശിച്ച് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ബ്ലോക്ക് മെമ്പർ താജുനിസ,എ ഇ ഷാജഹാൻ, പൊതുപ്രവർത്തകരും

ഗുണഭോക്താക്കളുമായി പദ്ധതിയെക്കുറിച്ച് ആശയവിനിമയം നടത്തുകയും ചെയ്തു.ഏറെക്കാലത്തെ ആഗ്രഹം സാക്ഷാത്കരിച്ചതിന്റെ സന്തോഷത്തിലാണ് നാട്ടുകാർ

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button