KERALA


യുവതിയെ പീഡിപ്പിച്ചു, പിന്നാലെ ഭീഷണിപ്പെടുത്തി 90 ലക്ഷവും കവര്‍ന്നു, പ്രതി പിടിയില്‍

തൃശ്ശൂര്‍: യുവതിയെ പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തി 90 ലക്ഷം കവരുകയും ചെയ്ത പ്രതി ഇരിങ്ങാലക്കുടയിൽ അറസ്റ്റിലായി. തലശ്ശേരി കീഴൂർ സ്വദേശി നിയാസാണ് അറസ്റ്റിലായത്. നഗരത്തിലെ ഐസ്ക്രീം പാർലർ ജീവനക്കാരനായിരുന്ന പ്രതി ഓര്‍ഡർ വീട്ടിൽ കൊണ്ടുവന്ന് കൊടുക്കുന്നതിനിടെയാണ് യുവതിയെ പീഡിപ്പിച്ചത്. ഈ വിവരം ഭർത്താവിനെയും മകനെയും അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടുകയും ചെയ്തു. സ്വർണവും സ്ഥലവും പണയം വച്ചാണ് യുവതി പണം നൽകിയത്. വിവിധ സ്റ്റേഷനുകളിൽ സമാന കേസുകളിൽ പ്രതിയാണ് നിയാസ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button