ചെരക്കാപ്പറമ്പിൽ യുവാവ് കിണറ്റിൽ വീണ് മരിച്ചു
പെരിന്തൽമണ്ണ : ചെരക്കാപ്പറമ്പിൽ യുവാവ് കിണറ്റിൽ വീണ് മരിച്ചു. കഴിഞ്ഞ ദിവസം രാത്രിയിൽ കിണറിന്റെ സമീപത്തെ വീടിനു പുറത്തെ ശബ്ദംകേട്ട് വീട്ടുകാർ വാതിൽ തുറന്നപ്പോൾ പുറത്തു രണ്ടുപേരെ കാണുകയും . ഇരുട്ടത്ത് മുഖം വ്യക്തമായില്ലെങ്കിലും ആരാണെന്ന് ചോദിച്ചപ്പോൾ കേൾക്കാൻ കൂട്ടാക്കാതെ ഇരുവരും ഓടി. മറയുകയും ഒരാൾ വീടിന് സമീപത്തുള്ള ഉപയോഗിക്കാത്ത പൊട്ടക്കിണറ്റിൽ വീണു മരിക്കുകയുമായിരുന്നു എന്നാണ് സമീപ വാസികൾ പറയുന്നത് . ബുധനാഴ്ച രാത്രിയിലാണു സംഭവം. സ്വകാര്യവ്യക്തിയുടെ സ്ഥലത്തെ കിണറ്റിലാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ചെരക്കാപറമ്പ് പാറപ്പറമ്പ് മദ്രസയ്ക്ക് സമീപം ചെട്ടിയാൻ തൊടി മുഹമ്മദ് രഹ്നാസിനെ(25) നെയാണ് . മരിച്ച നിലയിൽ കണ്ടെത്തിയത്. പെരിന്തൽമണ്ണ പാതായ്ക്കര പള്ളി റോഡിന് സമീപത്തെ കിണറ്റിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ബുധനാഴ്ച രാത്രി ഏഴോടെ യുവാവ് കിണറിൽ വീണതായി സമീപവാസികൾ പോലീസിൽ അറിയിക്കുകയായിരുന്നു. രാത്രി പുറത്തു ശബ്ദം കേട്ടതോടെ സമീപത്തെ വീട്ടുകാർ പുറത്തിറങ്ങി നോക്കിയപ്പോൾ രണ്ടുപേർ നിൽക്കുന്നതായി കണ്ടത്. പൊതുവഴിപോലും ഇല്ലാത്ത സ്ഥലത്തു രണ്ടുപേർ വന്നതുകണ്ടതോടെ വീട്ടുകാർ ആരാണെന്നും ഇതുവഴി വഴിയില്ലെന്നും പറഞ്ഞെങ്കിലും ഇവർ വീട്ടുകാരെ കണ്ടപ്പോൾ ഓടുകയായിരുന്നുവെന്നാണ് സമീപത്തെ വീട്ടുകാർ പോലീസിന് മൊഴി നൽകിയത്. കിണറിന്റെ ഭാഗത്തു നിന്ന് വലിയ ശബ്ദം കേട്ടതോടെ ഒരാൾ കിണറ്റിൽ വീണതായും സംശയിച്ചു. ഉപയോഗ ശൂന്യമായ കിണറ്റിൽ കുറച്ചു വെള്ളവും ഉണ്ടായിരുന്നു. ഇതോടെ വീട്ടുകാർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്നുള്ള പരിശോധനയിൽ യുവാവിനെ കിണറ്റിൽ കണ്ടെത്തുകയും അഗ്നിരക്ഷാസേനയുടെ പുറത്തെടുക്കുകയുമായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. വ്യാഴാഴ്ച പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ പോസ്റ്റമോർട്ടം നടത്തി. മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. മാതാവ്: റസിയ