GULF

മക്കയിൽ ബസ് അപകടത്തിൽ പെട്ട് രണ്ട് പേർ മരിച്ചു, നിരവധി പേർക്ക് പരിക്ക്

മക്ക: മക്കയിൽ ബസ് അപകടത്തിൽ പെട്ട് രണ്ട് പേർ മരിച്ചു. 50 യാത്രക്കാരുമായി പുറപ്പെട്ട ബസ് ഇടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിക്കുകയും ഒമ്പത് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അപകടത്തിൽ ബസിൻ്റെ മുൻഭാഗം പൂർണമായും തകർന്നു. വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക സഊദി റെഡ് ക്രസന്റ് അതോറിറ്റിയുടെ മക്ക മേഖലയിലെ കമാൻഡ് ആൻഡ് കൺട്രോൾ റൂമിലാണ് അപകടം നടന്ന വിവരം എത്തിയത്. അൽ-റുസൈഫ പാലത്തിൽ സി-റിംഗിൽ 50 യാത്രക്കാരുമായി പോയ പാസഞ്ചർ ബസ് കൂട്ടിയിടിച്ചതായാണ് വിവരം ലഭിച്ചത്. ഉടൻ തന്നെ 6 ആംബുലൻസ് ടീമുകളെ അപകട സ്ഥലത്തേക്കയച്ചു. ആദ്യ സംഘം സ്ഥലത്തെത്തിയ ശേഷമാണ് രണ്ട് പേർ മരിച്ചതായും, ഒമ്പത് പേർക്ക് പരിക്കേറ്റതായും സ്ഥിരീകരിച്ചത്. അപകടത്തിൽപ്പെട്ടവരും മരിച്ചവരും ഏത് രാജ്യക്കാരാണെന്ന കാര്യം ഇപ്പോൾ വ്യക്തമല്ല. പരിക്കേറ്റവരെ അൽനൂർ സ്പെഷ്യലിസ്റ്റ് ആശുപത്രിയിലേക്കും അൽ-സാഹിറിലെ കിംഗ് അബ്ദുൽ അസീസ് ആശുപത്രിയിലേക്കും ചികിത്സക്കായി മാറ്റി. ആരുടേയും പരിക്ക് ഗുരതരമല്ലെന്നാണ് റിപ്പോർട്ടുകൾ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button