VATTAMKULAM

ഡിവൈഎഫ്ഐ വട്ടംകുളം ഗ്രാമപഞ്ചായത്ത്ഓഫീസിലേക്ക് മാർച്ച് നടത്തി

എടപ്പാൾ: ഗുരുവായൂർ സ്വർണ്ണ കവർച്ചാ കേസിൽ ആരോപണ വിധേയനായ വട്ടംകുളം ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡ് അംഗംരാജിവെക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഡി.വൈ.എഫ്.ഐ എടപ്പാൾ ബ്ലോക്ക് കമ്മിറ്റി വട്ടംകുളം ഗ്രാമപഞ്ചായത്തിലേക്ക് മാർച്ചും പ്രതിഷേധ ധർണ്ണയും നടത്തി.

വട്ടംകുളം സെന്ററിൽ നിന്നുമാരംഭിച്ച മാർച്ച് പഞ്ചായത്ത് ഓഫീസിന് മുന്നിൽ വെച്ച് പോലീസ് തടഞ്ഞു. തുടർന്ന് നടന്ന പ്രതിഷേധ ധർണ സി.പി.ഐ.എം ജില്ലാ കമ്മിറ്റിയംഗം പി.ജ്യോതിഭാസ് ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ എടപ്പാൾ ബ്ലോക്ക് സെക്രട്ടറി വിമൽ അധ്യക്ഷത വഹിച്ചു. എ.സിദ്ധിഖ്, അജിത്ത് കാലഞ്ചാടി തുടങ്ങിയവർ സംസാരിച്ചു. പ്രകടനത്തിന് ആർ.ഗായത്രി, അരുൺ മാക്കാലി, യദുഗോപൻ, സന്ദീപ് വിജയൻ എന്നിവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button