CHANGARAMKULAM
ആലംകോട് യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു
ചങ്ങരംകുളം:ആലംകോട് ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിൽ നടക്കുന്ന ഉപതിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തുറന്നു.ഡിസിസി പ്രസിഡണ്ട് വിഎസ് ജോയ് ഉദ്ഘാടനം ചെയ്തു.തുടർന്ന് നടന്ന തെരെഞ്ഞെടുപ്പ് പൊയുയോഗത്തിൽ സിദ്ധിഖലി രാങ്ങാട്ടൂർ മുഖ്യപ്രഭാഷണം നടത്തി.പിപി യൂസഫലി അധ്യക്ഷത വഹിച്ചു. സിദ്ധിക്ക് പന്താവൂർ,സിഎം യൂസഫ്,ഇ ശ്രീധരൻ മാസ്റ്റർ,ഷാനവാസ് വട്ടത്തൂർ,പിടി കാദർ,തുടങ്ങിയ നേതാക്കൾ പങ്കെടുത്തു സംസാരിച്ചു.യുഡിഎഫ് സ്ഥാനാർത്ഥി ആയി മത്സരിക്കുന്ന ശശി പുക്കെപുറത്ത് നന്ദി പറഞ്ഞു