CHANGARAMKULAM

ആലംകോട് പഞ്ചായത്ത് ഏഴാം വാർഡ് ഉപതിരഞ്ഞെടുപ്പിനൊരുങ്ങി: കെസി ജയന്തി എൽഡിഎഫ് സ്ഥാനാർത്ഥി യുഡിഎഫ് സ്ഥാനാർത്ഥി ശശി

ചങ്ങരംകുളം:ആലംകോട് പഞ്ചായത്ത് ഏഴാം വാർഡ് ഉപതിരഞ്ഞെടുപ്പിനൊരുങ്ങി.തിരഞ്ഞെടുപ്പ് തിയ്യതി ഈ ആഴ്ച പ്രഖ്യാപിച്ചേക്കും. പഞ്ചായത്ത് പ്രസിഡണ്ടും സിപിഎം നേതാവുമായിരുന്ന പുരുഷോത്തമന്റെ നിര്യാണത്തെ തുടർന്നാണ് ഉദിനുപറമ്പ് മേഖല ഉൾപ്പെടുന്ന ഏഴാം വാർഡിൽ തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.കെസി ജയന്തി യെയാണ് എൽഡിഎഫ് സ്ഥാനാർത്ഥി സിപിഎം കളത്തിലിറക്കിയിരിക്കുന്നത്. മുമ്പ് ഇതേ സ്ഥലത്ത് ജയന്തി മത്സരിച്ച് ജയിച്ച് വാർഡ് മെമ്പറായി പ്രവർത്തിച്ചിട്ടുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അന്തരിച്ച പുരുഷോത്തമനോട് പരാജയപ്പെട്ട കോൺഗ്രസ് നേതാവ് ശശിയെയാണ് ഇത്തവണയും യുഡിഎഫ് ഏഴാം വാർഡിൽ മത്സരത്തിനിറക്കുന്നത്.ഇലക്ഷൻ തിയ്യതി പ്രഖ്യാപിച്ചില്ലെങ്കിലും ഇരുവരും പ്രചരണ രംഗത്ത് സജീവമായിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button