THAVANUR

മാതൃഭാഷാ ദിനാചരണത്തിന്റെ ഭാഗമായി
കടകശ്ശേരി ഐഡിയൽ കോളേജ് സംഘടിപ്പിച്ച ആഘോഷ പരിപാടികൾ സമാപിച്ചു

തവനൂർ :കടകശ്ശേരി ഐഡിയൽ കോളേജ് ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസിൽ നാല് ദിവസങ്ങളിലായി നടന്നുവരുന്ന മാതൃഭാഷാ ദിനാഘോഷ പരിപാടി സമാപിച്ചു.
മാതൃഭാഷാ ദിനമായ ഫെബ്രുവരി 21ന് കോളേജ് പ്രിൻസിപ്പാൾ പ്രൊഫസർ കോയക്കുട്ടി ഉദ്ഘാടനം ചെയ്ത ചടങ്ങിൽ പ്രശസ്ത എഴുത്തുകാരനും പരിസ്ഥിതി പ്രവർത്തകനുമായ സി. രാജഗോപാലൻ മുഖ്യപ്രഭാഷണം നടത്തി. അഭിലാഷ് ശങ്കർ അധ്യക്ഷത വഹിച്ചു. ലത്തീഫ് കുറ്റിപ്പുറം, എസ് സുധീഷ് (കമ്പ്യൂട്ടർ സയൻസ് ഡിപ്പാർട്ടമെന്റ് ), പി. അനൂപ് ( മലയാളം ഡിപ്പാർട്ടമെന്റ് )
ഷഹീന ഷാജി (കൊമേഴ്സ് ഡിപ്പാർട്ട്മെന്റ് ).ഹന്ന അനൂപ് (ഇംഗ്ലീഷ് ഡിപ്പാർട്ട്മെന്റ്) വിദ്യാർത്ഥികളായ റിസ്മ ഫിറോസ് (രണ്ടാം വർഷ ബി.എ) എന്നിവർ പ്രസംഗിച്ചു

മാതൃഭാഷാ ദിനാചരണത്തിന്റെ ഭാഗമായി ഐഡിയൽ ഇംഗ്ലീഷ് ഹയർസെക്കൻഡറി സ്കൂൾ ‘മാറുന്ന മലയാളം ‘ എന്ന വിഷയത്തിൽ വെബിനാർ സംഘടിപ്പിച്ചു. മലയാള സർവകലശാല വൈസ് ചാൻസലർ ഡോ. അനിൽ വള്ളത്തോൾ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ സെന്തിൽ കുമരൻ അധ്യക്ഷം വഹിച്ചു. ഐഡിയൽ സ്ഥാപക മേധാവി കെ എ മജീദ് ആശംസകൾ അറിയിച്ചു. പി. ഗായത്രി പരിപാടിക്ക് സ്വാഗതം പറഞ്ഞു.മലയാളം അധ്യാപിക രസിത കാവുങ്ങൽ നന്ദി അറിയിച്ചു. അർസ ജഹീറിന്റെ നിയന്ത്രണത്തിൽ വിദ്യാർത്ഥികളായ സരിക വി , ആനന്ദ് ജെ, ഹനൂന ഷാജഹാൻ എന്നിവർ സെമിനാർ പ്രബന്ധം അവതരിപ്പിച്ചു.
ഐഡിയൽ ഇംഗ്ലീഷ് സ്കൂൾ, ഹൈസ്കൂൾ പ്രൈമറി മോണ്ടി സോറി തുടങ്ങിയ എല്ലാ വിഭാഗങ്ങളും മലയാളം ഭാഷാ ദിനാചരണത്തിൻ്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button