Uncategorized

കാറ്റാടി മരത്തണലിൽ കടൽക്കാറ്റുകൊണ്ടിരിക്കാം; പുതുപൊന്നാനിയിൽ പാർക്ക് ഒരുങ്ങുന്നു

പൊന്നാനി : കാറ്റാടി മരത്തണലിൽ പൊന്നാനിയിലാദ്യമായി കടലോരത്ത് പാർക്കൊരുങ്ങുന്നു. അറബിക്കടലിന്റെ സൗന്ദര്യം വേണ്ടുവോളം നുകരാൻ പൊന്നാനി നഗരസഭയിലെ നാൽപ്പത്തിരണ്ടാം വാർഡിൽ പുതുപൊന്നാനി മൈലാഞ്ചിക്കാട് മേഖലയിൽ കടൽത്തീരത്താണ് പാർക്ക് തയ്യാറാകുന്നത്. ജനകീയആസൂത്രണപദ്ധതി പ്രകാരം 6.5ലക്ഷം രൂപ ചിലവിലാണ് പാർക്ക് നിർമ്മിക്കുന്നത്.

20 സെന്റ് സ്ഥലത്ത് നിർമിക്കുന്ന പാർക്കിൽ നിലത്ത് കട്ടവിരിച്ച് ബെഞ്ചുൾപ്പെടെയുള്ള ക്രമീകരണങ്ങൾ നടന്നുകഴിഞ്ഞു. റോഡിനോട് ചേർന്നുള്ള ഭാഗത്ത് കാറ്റാടി മരങ്ങൾ നാട്ടുവളർത്തിയിരുന്നു. ഇവിടെയാണ് പാർക്ക് നിർമ്മിക്കുന്നത്. രണ്ടാം ഘട്ടത്തിൽ കൂടുതൽ സൗന്ദര്യവൽക്കരണ പദ്ധതികൾ നടപ്പാക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button