BREAKING NEWSLATEST NEWS

പരാതികൾ കേൾക്കാൻ കളക്ടറും ജില്ലാ പഞ്ചായത്ത് പ്രസിഡന്റും മാറഞ്ചേരിയിൽ കളക്ടറെ നേരിൽ കണ്ട് പരാതി പറയാം; ആദ്യ 50 പേർക്ക് നേരിട്ട് അവസരം

മാറഞ്ചേരി:ജനങ്ങളുടെ പരാതികൾ നേരിട്ട് കേൾക്കുന്നതിനും പരിഹാരനടപടികൾ സ്വീകരിക്കുന്നതിനുമായി മലപ്പുറം ജില്ലാ ഭരണകൂടം ഗ്രാമപഞ്ചായത്തുകളിലേക്ക് എത്തുന്ന ‘ഡിസ്ട്രിക്ട് കണക്ട്’ പദ്ധതി നവംബർ 23 തിങ്കളാഴ്ച മാറഞ്ചേരിയിൽ നടക്കും.രാവിലെ 10 മണിക്ക് മാറഞ്ചേരി ഗ്രാമപഞ്ചായത്ത് ഹാളിൽ നടക്കുന്ന പരിപാടിയിൽ ജില്ലാ കളക്ടർ ഡോ. വിനയ് ഗോയൽ ഐ.എ.എസും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജബ്ബാർ ഹാജിയും പങ്കെടുക്കും.

ജില്ലാ ഭരണകൂടത്തെ നേരിട്ട് സമീപിച്ച് പരാതികൾ അറിയിക്കാൻ പൊതുജനങ്ങൾക്ക് അവസരമൊരുക്കുന്നതാണ് പരിപാടി. മാറഞ്ചേരി ഉൾപ്പെടെ ഏത് ഗ്രാമപഞ്ചായത്തിൽ നിന്നുള്ളവർക്കും പരാതികൾ സമർപ്പിക്കാം. ആദ്യം എത്തുന്ന 50 പേരുടെ പരാതികൾ ജില്ലാ കളക്ടറും ജില്ലാ പഞ്ചായത്ത് പ്രസിഡന്റും നേരിട്ട് സ്വീകരിച്ച് കേൾക്കും.

തുടർന്നുള്ള പരാതികൾ കളക്ടറേറ്റ് ഉദ്യോഗസ്ഥർ സ്വീകരിക്കും.പരാതികൾ സമർപ്പിക്കുന്നതിനുള്ള ടോക്കൺ രാവിലെ ഒമ്പത് മണി മുതൽ വിതരണം ചെയ്യും. ജില്ലാ ഭരണകൂടത്തെ നേരിട്ട് സമീപിച്ച് പരാതികൾ അറിയിക്കാൻ ലഭിക്കുന്ന ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് സംഘാടകർ അഭ്യർഥിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button