തിരൂർ ഡിവൈഎസ്പിയുമായി സംവദിച്ച് കുരുന്നു കുട്ടികൾ
നിയമ സംരക്ഷണ സംവിധാനത്തിന്റെ പ്രവർത്തനങ്ങൾ നേരിട്ട് കാണാനായി തിരൂർ മുട്ടനൂരിലെ ഇർശാദുൽ ഇഖ്‌വാൻ അൽബീർ സ്കൂളിലെ മോൻഡിസോറിയിലെ കുട്ടികൾ തിരൂർ പോലീസ് സ്റ്റേഷൻ സന്ദർശിച്ചപ്പോഴാണ് തിരൂർ പോലീസ് സ്റ്റേഷനിൽ ഉണ്ടായിരുന്ന ഡിവൈഎസ്പിയുമായി കുട്ടികൾ സംവദിച്ചത് . തുടർന്ന് കുട്ടികൾക്ക് ഡിവൈഎസ്പി AM സിദ്ധീഖ് മിഠായി വിതരണവും നടത്തി.
കുട്ടികൾക്ക് വേറിട്ട അനുഭമായിരുന്നു, വിദ്യാർത്ഥികളിൽ കൗതുകവും ആവേശവും നിറച്ചു.ചൈൽഡ് ഫ്രണ്ട്ലി പോലീസ് സ്റ്റേഷനായി പ്രശസ്തമായ തിരൂർ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ സ്റ്റേഷനിലെത്തിയ കുട്ടികളെ സ്നേഹപൂർവ്വം സ്വീകരിച്ചു. പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ജലീൽ കറുത്തേടത്ത് വിദ്യാർത്ഥികളെ സ്വീകരിച്ചു.
പോലീസിന്റെ ദൈനംദിന പ്രവർത്തനങ്ങളെക്കുറിച്ചും സ്ത്രീകളെയും കുട്ടികളെയും എതിരെയുള്ള അതിക്രമങ്ങൾ സംബന്ധിച്ച് പോലീസ് സ്വീകരിക്കുന്ന നടപടികളെക്കുറിച്ചും പോലീസ് ഉപയോഗിക്കുന്ന ആയുധങ്ങൾ , സുരക്ഷാ സംവിധാനങ്ങൾ എന്നിവയെ കുറിച്ചും തിരൂർ പോലീസ് സ്റ്റേഷനിലെ Scpo ഷിജിത്ത് , ജനമൈത്രീ പോലീസ് കോഡിനേറ്ററായ സബ് ഇൻസ്പെക്ടർ നസീർ തിരൂർക്കാട് എന്നിവർ ക്ലാസ്സെടുത്തു.കുട്ടികൾ ആകാംക്ഷയോടെയും കൗതുകത്തോടെയും പോലീസ് സ്റ്റേഷനിലെ വിവിധ ഭാഗങ്ങൾ സന്ദർശിച്ചത്.