അഭിജീത് ദീപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം; പ്രതിഷേധം കടുപ്പിക്കാൻ ഇൻഡ്യ മുന്നണി 25ന് ഡൽഹി റാലി
ന്യൂഡല്ഹി: പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്ന സിജെപി നേതാവ് അഭിജീത് ദീപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം. ദൽഹി സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് കോടതിയാണ് അഭീജീത് ദീപ്കെയ്ക്ക് ജാമ്യം അനുവദിച്ചത്. അതേസമയം വെള്ളിയാഴ്ച ഡല്ഹിയില് നടന്ന തിരംഗ മാര്ച്ചിനിടെ പൊലീസ് അറസ്റ്റ് ചെയ്ത ഐസ ദേശീയ പ്രസിഡന്റ് നേഹ ബോറയെ ഇന്ന് പുലർച്ചെയോടെ ഡല്ഹി പൊലീസ് വിട്ടയച്ചിരുന്നു. 14 മണിക്കൂറിന് ശേഷമാണ് നേഹയെ വിട്ടയച്ചത്. നേഹ ബോറ ആര് കെ പുരം സ്റ്റേഷനിലായിരുന്നു എന്നാണ് പൊലീസ് നല്കുന്ന വിവരം ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് തുടര് പ്രതിഷേധങ്ങള് സംബന്ധിച്ച് ഇന്ഡ്യ സഖ്യം നേരത്തെ കൂടിയാലോചനകൾ നടത്തിയിരുന്നു. ഈ മാസം 25ന് ഇന്ഡ്യ സഖ്യ റാലിക്ക് ആലോചന എന്നാണ് ലഭിക്കുന്ന വിവരം.
ഡല്ഹിയില് റാലി നടത്താനാണ് ആലോചന.വനിത പ്രവര്ത്തകര്ക്ക് നേരെയുള്ള ഡല്ഹി പൊലീസ് അതിക്രമത്തിനെതിരെ ഡല്ഹി പൊലീസ് ആസ്ഥാനത്തേക്ക് ഇടത് വനിതാ സംഘടനകൾ നേരത്തെ മാർച്ച് നടത്തിയിരുന്നു. എസ്എഫ്ഐ, എഐഎസ്എഫ്, ഐസ, എന്എസ്യുഐ വനിതാ പ്രവര്ത്തകര്ക്കെതിരെ അതിക്രൂരമായ പൊലീസ് അതിക്രമമാണ് കഴിഞ്ഞ ദിവസങ്ങളില് ഉണ്ടായതെന്നാണ് നേതാക്കള് ആരോപിച്ചു. പൊലീസ് ആസ്ഥാനത്തേക്ക് നേതാക്കളെ കടത്തി വിടാത്തത് പ്രതിഷേധം രൂക്ഷമാക്കിയിരുന്നു. തുടർന്ന് പ്രവർത്തകർ റോഡിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു