CHANGARAMKULAMLATEST NEWSLocal news
തെക്കേകെട്ട് കോൾ പടവ് വാർഷിക പൊതുയോഗം
ചങ്ങരംകുളം : തെക്കേകെട്ട് കോൾ പടവ് കർഷക സേവാ സമിതിയുടെ വാർഷിക പൊതുയോഗം ചെറുവല്ലൂർ മദ്രസയിൽ നടന്നു. പ്രസിഡണ്ട് വി.കെ ഹമീദിന്റ ആദ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി കൊട്ടിലിങ്ങൽ മുഹമ്മദ് സ്വാഗതം പറഞ്ഞു. പെരുമ്പടപ്പ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശംസിയ റഫീഖ് ഉദ്ഘാടനവും ചെയ്തു. ബ്ലോക്ക് ഡിവിഷൻ മെമ്പർ ഫാത്തിമ, പഞ്ചായത്ത് മെമ്പർ സതീദേവി, കോൾ സംരക്ഷണ സമിതി സെക്രട്ടറി കെ.എ ജയാ നന്ദൻ, സന്ദീപ് സംസാരിച്ചു.