BREAKING NEWSLATEST NEWSPUBLIC INFORMATIONUPDATES

രാജ്യത്തുടനീളം നടത്താനിരുന്ന ബാങ്ക് പണിമുടക്ക് പിൻവലിച്ചു

ഇന്നു മുതൽ രാജ്യത്തുടനീളം നടത്താനിരുന്ന ബാങ്ക് പണിമുടക്ക് പിൻവലിച്ചു. യുഎഫ്ബിയുവിൻ്റെ നേതൃത്വത്തിൽ ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനുമായി നടത്തിയ ചർച്ചയ്ക്കു പിന്നാലെ ലഭിച്ച ഉറപ്പുകളുടെ അടിസ്ഥാനത്തിലാണ് പണിമുടക്ക് പിൻവലിച്ചത്. 28, 29, 30 തീയതികളിൽ നടത്താൻ തീരുമാനിച്ച ബാങ്ക് ജീവനക്കാരുടെ അഖിലേന്ത്യാ പണിമുടക്കാണ് പിൻവലിച്ചത്.ബെഫി, എഐബിഇഎ, എഐബിഒസി, എൻസിബിഇ അടക്കം രാജ്യത്തെ 7 യൂണിയനുകളുടെ സംയുക്ത സംഘടനയായ യുഎഫ്ബിയുവാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരുന്നത്. സെപ്റ്റംബർ 11നും യുഎഫ്ബിയു പണിമുടക്ക് നടത്തിയിരുന്നു.

സമരം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ത്രിദിന പണിമുടക്കിന് യുഎഫ്ബിയു ആഹ്വാനം ചെയ്തിരുന്നത്.റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, സെബി തുടങ്ങിയ സാമ്പത്തിക സ്ഥാപനങ്ങളുടെ മാതൃകയിൽ രാജ്യത്തെ ബാങ്കുകളുടെ പ്രവൃത്തിദിനവും ആഴ്ചയിൽ അഞ്ച് ദിവസമാക്കണമെന്ന ആവശ്യമുന്നയിച്ചാണ് പണിമുടക്ക് നടത്താൻ തീരുമാനിച്ചിരുന്നത്.മലപ്പുറം ന്യൂസ്‌.കഴിഞ്ഞ വർഷം മാർച്ചിൽ ബാങ്കുകളുടെ പ്രവൃത്തിദിനം അഞ്ചാക്കാനായി ബാങ്ക് മാനേജ്‌മെന്റുകളുടെ കൂട്ടായ്മയായ ഇന്ത്യൻ ബാങ്ക്‌സ് അസോസിയേഷൻ (ഐബിഎ) തീരുമാനമെടുത്തിരുന്നു. എന്നാൽ, കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്ന് ഇതുവരെയും അനുകൂലമായ നടപടി ഉണ്ടായിട്ടില്ല. ഇക്കാര്യത്തിൽ കേന്ദ്ര ലേബർ കമ്മിഷണറുമായി യൂണിയനുകളുടെ അടുത്ത യോഗം ഒക്ടോബർ 15 ന് ചേരും

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button