BREAKING NEWSLATEST NEWSPUBLIC INFORMATIONUPDATES

കല്യാണത്തിന് ഭക്ഷണം എത്തിക്കാതെ തട്ടിപ്പ്, കാറ്ററിംഗ് ഉടമ പിടിയില്‍

കല്യാണത്തിന് ബുക്ക് ചെയ്ത ഭക്ഷണം എത്തിക്കാതെ തട്ടിപ്പ് നടത്തിയ സംഭവത്തില്‍ കാഞ്ഞിരപ്പള്ളി ഉദയം കാറ്ററിംഗ് ഈവന്റ്സ് ഉടമ വിഷ്ണു മോഹൻ പിടിയിലായി.മൂന്ന് കല്യാണങ്ങള്‍ക്കാണ് ഇയാള്‍ ഭക്ഷണം നല്‍കാതിരുന്നത്.വിവാഹ ചടങ്ങുകശില്‍ ഭക്ഷണം എത്തിക്കാമെന്ന് പറഞ്ഞ് പണം വാങ്ങിയ ശേഷം കാറ്ററിംഗ് സർവീസുകാർ മുങ്ങിയതായാണ് പരാതി.

മുണ്ടക്കയം ചോറ്റിയിലും കോട്ടയം കഞ്ഞിക്കുഴിയിലും എറണാകുളത്ത് പെരുമ്പാവൂരും ഉള്ള മൂന്ന് കല്യാണങ്ങള്‍ക്കാണ് ഭക്ഷണം മുടങ്ങിയത്. ഈ സ്ഥലത്തെല്ലാം ഭക്ഷണം എത്തിക്കാമെന്നാണ് കാഞ്ഞിരപ്പള്ളി ഉദയം കാറ്ററിംഗ് സർവീസ് ഏറ്റിരുന്നത്. ഇൻസ്റ്റഗ്രാം വഴി ഇവരുടെ പരസ്യം കണ്ട് ഓണ്‍ലൈൻ വഴിയാണ് രണ്ട് വീട്ടുകാർ ഭക്ഷണം ബുക്ക് ചെയ്തത്.

കാറ്ററിംഗ് നടത്തിപ്പുകാരനായ വിഷ്ണുവിന് മുൻകൂറായി ഒരു ലക്ഷം രൂപയും നല്‍കിയിരുന്നു. പെരുമ്പാവൂർ സ്വദേശികളില്‍ നിന്ന് മൂന്ന് ലക്ഷത്തിലധികം രൂപയാണ് വിഷ്ണു തട്ടിയെടുത്തത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button