BREAKING NEWScrimeDelhiLATEST NEWSNATIONALNEW DELHIPUBLIC INFORMATIONUPDATES

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കുത്തിക്കൊന്നു; 50 സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ 4 പേർ പിടിയിൽ

ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ നടുക്കി സ്വരുപ് നഗറിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം കുത്തിക്കൊലപ്പെടുത്തി. ക്രൂരമായ സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതികളെ പ്ര പ്രദേശത്തെ അമ്പതോളം സിസിടിവി (CCTV) ദൃശ്യങ്ങൾ പരിശോധിച്ച് പോലീസ് അറസ്റ്റ് ചെയ്തു. കേസിൽ ഉൾപ്പെട്ട നാല് പ്രതികളെയും ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു.​കൊല്ലപ്പെട്ട പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ നൽകിയ പരാതിയിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. അന്വേഷണത്തിനിടെ വിജനമായ സ്ഥലത്തുനിന്നും പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

ശരീരത്തിൽ ആഴത്തിലുള്ള കുത്തേറ്റ മുറിവുകൾ ഉണ്ടായിരുന്നു.​പ്രതികളെ കണ്ടെത്തുന്നതിനായി പോലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയും സംഭവസ്ഥലത്തിനും പരിസര പ്രദേശങ്ങളിലുമുള്ള 50-ഓളം സിസിടിവി ക്യാമറ ദൃശ്യങ്ങൾ വിശദമായി പരിശോധിക്കുകയും ചെയ്തു. ഈ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് സംശയസ്പദമായ രീതിയിൽ പെൺകുട്ടിക്കൊപ്പം സഞ്ചരിച്ചവരെയും പ്രദേശത്ത് തങ്ങിയിരുന്നവരെയും തിരിച്ചറിഞ്ഞത്.​തുടർന്ന് നടത്തിയ തിരച്ചിലിൽ നാല് പ്രതികളെയും പോലീസ് വലയിലാക്കുകയായിരുന്നു. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നും, പ്രതികൾ ലഹരിവസ്തുക്കൾ ഉപയോഗിച്ചിരുന്നോ എന്നും പോലീസ് അന്വേഷിച്ചുവരികയാണ്. പ്രദേശത്ത് വൻ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button