BREAKING NEWSKERALALATEST NEWSPUBLIC INFORMATIONUPDATES
മദ്യലഹരിയിൽ കാറുകൾ തടഞ്ഞ് പരാക്രമം; യുവതി അറസ്റ്റിൽ
തൃശൂർ : തൃശൂർ നഗരത്തിൽ മദ്യലഹരിയിൽ കാറുകൾ തടഞ്ഞ് പരാക്രമം കാട്ടിയ യുവതി അറസ്റ്റിൽ. ചാഴൂർ സ്വദേശി റഹ്മത്ത് (21) ആണ് അറസ്റ്റിലായത്. യുവതിയുടെ ആക്രമണത്തിൽ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് പരുക്കേറ്റു.ഇന്നലെ അർധരാത്രിയോടെയായിരുന്നു സംഭവം. മദ്യലഹരിയിലായിരുന്ന റഹ്മത്ത് നടുറോഡിൽ വാഹനങ്ങൾ തടഞ്ഞുനിർത്തി പണം ആവശ്യപ്പെടുകയായിരുന്നു.വിവരമറിഞ്ഞെത്തിയ പൊലീസ് യുവതിയെ കസ്റ്റഡിയിലെടുത്ത് വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോകുന്നതിനിടെയാണ് ആക്രമണമുണ്ടായത്. എ.എസ്.ഐ. കലയെ യുവതി കടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു.സംഭവത്തിൽ പൊലീസ് കേസെടുത്ത് തുടർനടപടികൾ സ്വീകരിച്ചു.