BREAKING NEWSLATEST NEWSPUBLIC INFORMATIONThiruvananthapuramUPDATES
വൈദ്യുതി നിയന്ത്രണം ഇനി മുൻകൂട്ടി അറിയാം, മൊബൈൽ ഫോണിൽ എസ്എംഎസ് ആയി വിവരം ലഭിക്കും, നാളെ ഉച്ചയോടെ നിലവിൽ വരും
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണത്തെ കുറിച്ച് ഇനി മുൻകൂട്ടി അറിയാം. വിത് യു എന്ന കെഎസ്ഇബിയുടെ ആപ്പിലൂടെ വൈദ്യുതി നിയന്ത്രണം അറിയാൻ സാധിക്കും. നാളെ ഉച്ചയോടെ സംസ്ഥാനം മുഴുവൻ സംവിധാനം നിലവിൽ വരും. തിരുവനന്തപുരം ജില്ലയിലെ പരീക്ഷണം വിജയകരമെന്ന് അധികൃതർ അറിയിച്ചു. വൈദ്യുതി പോകുന്നതിന് ഒന്നര മണിക്കൂര്‍ മുൻപ് വരെ ഉപഭോക്താവിന് അറിയാനുള്ള സംവിധാനമാണിത്. ഈ ആപ്പിനെ ഔട്ടേജ് മാനേജ്മെന്‍റ് സിസ്റ്റവുമായി ബന്ധപ്പെടുത്തിയിരുന്നു. ഓഎംസിൽ നിന്നാണ് ഉപഭോക്താക്കള്‍ക്ക് സന്ദേശം ലഭിക്കുക.