BREAKING NEWScrimeLATEST NEWSPUBLIC INFORMATIONUPDATES

വെട്ടിച്ചിറ ടോൾ പ്ലാസയിൽ ഫാസ്ടാഗ് തർക്കം കത്തിക്കുത്തിൽ കലാശിച്ചു; മൂന്നുപേർക്ക് പരിക്ക്..!

വളാഞ്ചേരി : വെട്ടിച്ചിറ ടോൾ പ്ലാസയിൽ പുതിയ ഫാസ്ടാഗ് വിൽപന കൗണ്ടർ സ്ഥാപിക്കുന്നതിനെച്ചൊല്ലിയുണ്ടായ തർക്കം കത്തിക്കുത്തിൽ കലാശിച്ചു. അക്രമത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു.തൃശൂർ, പാലക്കാട് ജില്ലകളിൽ നിന്നെത്തിയ ഫാസ്ടാഗ് വിതരണക്കാരുടെ രണ്ടു വിഭാഗങ്ങൾ തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്.

പുതിയ ദേശീയപാതയിൽ ടോൾ പ്ലാസയ്ക്ക് സമീപം നിലവിലുള്ള ഫാസ്ടാഗ് കൗണ്ടറിന് പുറമേ പുതിയ കൗണ്ടർ സ്ഥാപിക്കാൻ ഒരു വിഭാഗം ശ്രമിച്ചതാണ് തർക്കത്തിന് തുടക്കമിട്ടത്.വാക്കുതർക്കം പിന്നീട് രൂക്ഷമായ കയ്യാങ്കളിയിലേക്കും കത്തിക്കുത്തിലേക്കും വഴിമാറുകയായിരുന്നു. പരിക്കേറ്റ മൂന്നുപേരെയും ഉടൻ തന്നെ വളാഞ്ചേരിയിലെയും പരിസരത്തെയും സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ വളാഞ്ചേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button