BREAKING NEWScrimeKUTTIPPURAMLATEST NEWSLocal newsSocialUncategorizedUPDATES
കുറ്റിപ്പുറം അമാന ആശുപത്രിയിൽ പട്ടാപ്പകൽ മോഷണം
കുറ്റിപ്പുറം അമാന ആശുപത്രിയിലെ ജീവനക്കാരിയുടെ പണമടങ്ങിയ പേഴ്സും എടിഎം കാർഡും ആണ് മോഷ്ടാവ് കവർന്നത്. ആശുപത്രി ഒപി (OP) കൗണ്ടറിന് സമീപത്തുനിന്നാണ് ജീവനക്കാരിയുടെ പേഴ്സ് മോഷ്ടിക്കപ്പെട്ടത്. ആശുപത്രിയിൽ കാണിക്കാൻ ആണെന്ന വ്യാജേനയാണ് രാവിലെ പതിനൊന്നരയോട് കൂടി ഇയാൾ ആശുപത്രിയിൽ എത്തിയത്.ആശുപത്രിയിലെ റിസപ്ഷൻ ജീവനക്കാരിയായ പാഴൂർ സ്വദേശി ശരണ്യയുടെ പേഴ്സ് ആണ് മോഷ്ടാവ് കവർന്നത്. ആശുപത്രിയിൽ തിരക്കുള്ള സമയത്താണ് മോഷണം നടത്തിയത്. മോഷണം നടത്തുന്ന വ്യക്തിയുടെ ദൃശ്യങ്ങൾ ആശുപത്രിയിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. വെള്ള ഷർട്ടും ജീൻസും ആണ് മോഷ്ടാവ് ധരിച്ചിരുന്നത്. ഈ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ കുറ്റിപ്പുറം പോലീസ് അന്വേഷണം നടത്തിവരുന്നു.