BREAKING NEWSLATEST NEWSPUBLIC INFORMATIONSocialUPDATESകൂട്ടായി

മൽസ്യതൊഴിലാളിയൂണിയൻ CITU മലപ്പുറം ജില്ലാസമ്മേളനം കൂട്ടായിയിൽ നടന്നു.

കൂട്ടായി :കടലും തീരവും കുത്തകകൾക്ക് തീറെഴുതാനുള്ള കേന്ദ്ര-കേരള സർക്കാറിൻ്റെ നീക്കങ്ങളെ എന്ത് വില കൊടുത്തും ചെറുക്കുമെന്ന് മൽസ്യതൊഴിലാളിയൂണിയൻ CITU മലപ്പുറം ജില്ലാസമ്മേളനം പ്രഖ്യാപിച്ചു. കടൽഘനനവും തീരദേശ ടൂറിസവും ആഴക്കടൽ മൽസ്യബന്ധനവും കുത്തകകൾക്ക് തീറെഴുതാനുള്ള കേന്ദ്രസർക്കാറിൻ്റെ ബ്ലൂ ഇക്കോണമി നയങ്ങൾ വിഷൻ സമുദ്ര എന്ന പേരിൽ കേരളത്തിൽ നടപ്പാക്കാനാണ് വി.ഡി.സതീശൻ സർക്കാർ ശ്രമിക്കുന്നത്. കേരളത്തിലെ പരമ്പരാഗാത മൽസ്യതൊഴിലാളികളെ തകർക്കുന്ന ഈ നയങ്ങളെപ്രതിരോധിക്കാൻ മുഴുവൻ മൽസ്യതൊഴിലാളികളും രംഗത്തിറങ്ങണമെന്ന് മൽസ്യതൊഴിലാളി യൂണിയൻ CITU മലപ്പുറം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ഈ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം മൽസ്യതൊഴിലാളികളോടുള്ള സമീപനമെന്താണെന്നതിൻ്റെ തെളിവാണ് പഞ്ഞമാസക്കാലത്ത് മൽസ്യതൊഴിലാളികൾക്ക് ലഭിക്കുന്ന സമ്പാദ്യ സമാശ്വാസ കുടിശ്ശിക വിതരണം ചെയ്യാതിരുന്നതും കടൽക്ഷോഭത്തിൽ കാണാതായ മൽസ്യതൊഴിലാളികൾക്കായുള്ള തെരച്ചിലിൽ കാണിച്ച അലംഭാവവും. പരമ്പരാഗത മൽസ്യതൊഴിലാളികളെ ദുരിതത്തിലാക്കുന്ന സർക്കാറിൻ്റെ നയങ്ങൾ തിരുത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. കൂട്ടായിയിൽ സ:അബുട്ടി നഗറിൽ നടന്ന സമ്മേളനം മൽസ്യതൊഴിലാളി ഫെഡറേഷൻ CITU സംസ്ഥാന ജനറൽ സെക്രട്ടറി പി.പി.ചിത്തരഞ്ജൻ ഉൽഘാടനം ചെയ്തു. ഫെഡറേഷൻ സംസ്ഥാന പ്രസിഡണ്ട് കൂട്ടായി ബഷീർ, CITU ജില്ലാ ജനറൽ സെക്രട്ടറി വി.പി.സക്കറിയ്യ, സംസ്ഥാന കമ്മറ്റി അംഗം വി.പി.സോമസുന്ദരൻ, ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി യു.സൈനുദ്ദീൻ എന്നിവർ സംസാരിച്ചു. യൂണിയൻ ജില്ലാ പ്രസിഡണ്ട് പി.പി.സൈതലവി അദ്ധ്യക്ഷത വഹിച്ചു.സ്വാഗതസംഘം ചെയർമാൻ കെ.വി.സുധാകരൻ സ്വാഗതവും സി.പി.ഷുക്കൂർ നന്ദിയും പറഞ്ഞു. ഭാരവാഹികൾസി.പി.ഷുക്കൂർ(പ്രസിഡണ്ട്)എം.പി.കുഞ്ഞിമരക്കാർകെ.പി.ബഷീർഎ.കെ.മജീദ്സഫിയഅബൂബക്കർ(വൈസ് പ്രസിഡണ്ടുമാർ)എം. അനിൽകുമാർ (ജനറൽ സെക്രട്ടറി)സുഹറ ആസിഫ്കെ.ടി.പ്രശാന്ത്പി.സഹീർഇ.ജഹഫർപി.പി.അൻവർ(സെക്രട്ടറിമാർ)എം.എ.ഹമീദ്(ട്രഷറർ).

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button