BREAKING NEWScrimeLATEST NEWSLocal newsMARANCHERYPONNANIPUBLIC INFORMATIONSocialUPDATES

പൊന്നാനിയിൽ ആക്രമണക്കേസിൽ ഒളിവിലായ പ്രതി അറസ്റ്റിൽ

പൊന്നാനി : പൊന്നാനി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ആക്രമണക്കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഒന്നാം പ്രതിയെ പൊന്നാനി പോലീസ് അറസ്റ്റ് ചെയ്തു. മാറഞ്ചേരി കാഞ്ഞിരമുക്ക് സ്വദേശിയായ ഇട്ടിലപ്പാട്ടേൽ ഫഹദ് (23) നെയാണ് അറസ്റ്റ് ചെയ്തത്.പൊന്നാനി കുണ്ടുകടവ് ജംഗ്ഷനിൽ വെച്ച് മുൻവിരോധത്തെ തുടർന്ന് പരാതിക്കാരനെ കാറിൽ എത്തിയ സംഘം മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. കേസിലെ മറ്റൊരു പ്രതിയായ തിരുത്തുമ്മേൽ നസറുദ്ദീനെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. നസറുദ്ദീന്റെ അറസ്റ്റ് അറിഞ്ഞതോടെ കേസിലെ ഒന്നാം പ്രതിയായ ഫഹദ് ഒളിവിൽ കഴിയുകയായിരുന്നു.പ്രതിയെക്കുറിച്ച് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പൊന്നാനി പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇന്ന് ഫഹദിനെ പിടികൂടിയത്.പൊന്നാനി സർക്കിൾ ഇൻസ്‌പെക്ടർ അനീഷിന്റെ നിർദേശപ്രകാരം, പൊന്നാനി സ്റ്റേഷൻ ഹൗസ് ഓഫീസർ സബ് ഇൻസ്‌പെക്ടർ എം. വി. ജിഷ്ണുവിന്റെ നേതൃത്വത്തിൽ എസ്.ഐ. മഹേഷ് കുമാർ, പോലീസുകാരായ ഹരികൃഷ്ണൻ, പ്രശാന്ത് കുമാർ, ശ്രീരാജ് എന്നിവർ ഉൾപ്പെട്ട പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മഞ്ചേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ പൊന്നാനി സബ് ജയിലിലേക്ക് റിമാൻഡ് ചെയ്‌തു .

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button