BREAKING NEWSKUTTIPPURAMLATEST NEWSLocal newsPUBLIC INFORMATIONSocialUPDATES
കുറ്റിപ്പുറം ഗ്രാമപഞ്ചായത്തിൽ ഓണച്ചന്തയ്ക്ക് തുടക്കം
കുറ്റിപ്പുറം ഗ്രാമപഞ്ചാത്ത് കൃഷി ഭവൻ ന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഓണച്ചന്തയ്ക്ക് തുടക്കമായി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റിജിത ഷെലിജിന്റെ അധ്യക്ഷതയിൽ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കൈപ്പള്ളി അബ്ദുള്ളക്കുട്ടി ഓണച്ചന്ത ഉദ്ഘാടനം ചെയ്തു.കൃഷി ഓഫീസർ രൂഹ്മ നന്ദി അറിയിച്ചു.
ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അസീസ് കെ.പി., ദാമോദരൻ, ഫൗസിയ, മുംതാസ്, ജസീന, കോമളം ടീച്ചർ, ആബിദ് വരിക്കപ്പിലാക്കൽ, ഷഹർബൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ജമീല ബീരാൻകുട്ടി, വ്യാപാരി വ്യവസായി പ്രസിഡന്റ് കരീം, CDS ചെയർപേഴ്സൺ സിനി, നാസർ, സകീർ എം., അസ്കർ തുടങ്ങിയവർ പങ്കെടുത്തു.🌿 കർഷകരുടെ ഉൽപ്പന്നങ്ങൾക്ക് വിപണി ഒരുക്കിയും, നാടൻ കാർഷിക ഉൽപ്പന്നങ്ങൾ ജനങ്ങളിലെത്തിച്ചും ഓണാഘോഷത്തിന് കൂടുതൽ മധുരം പകരുകയാണ് ഓണച്ചന്ത.