CHANGARAMKULAMENTERTAINMENTKERALAPUBLIC INFORMATIONSocialTRENDINGUncategorizedUPDATES
ചങ്ങരംകുളം ഡി ആർ എസ് നോളജ് സിറ്റിയിൽ ഓണാഘോഷം സംഘടിപ്പിച്ചു
ചങ്ങരംകുളം : സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഒരുമയുടെയും സന്ദേശം പകർന്നുകൊണ്ട് ചങ്ങരംകുളം ഡി ആർ എസ് നോളജ് സിറ്റി കോളേജിൽ “കലാശം 2K26” എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു.രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, വ്യവസായ മേഖലകളിൽ നിന്നുള്ള പ്രമുഖരടക്കം നൂറോളം അതിഥികൾ പങ്കെടുത്തു.കുട്ടികളുടെ കലാപരിപാടികൾ, വർണശബളമായ പൂക്കളം, പ്രിയപ്പെട്ട കുഞ്ഞുമാവേലി എന്നിവ ആഘോഷത്തിന് കൂടുതൽ പകിട്ടേകി.ഉച്ചയ്ക്ക് ശേഷം കോളേജ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ശിങ്കാരിമേളം അരങ്ങേറി.