എംടിഎം കോളേജിന് അഭിമാനനേട്ടം: അസിസ്റ്റന്റ് പ്രൊഫ. സതീഷ് കുമാർ സി.ക്ക് ഡിസൈൻ പേറ്റന്റ്
പൊന്നാനി : വെളിയങ്കോട് എംടിഎം കോളേജിലെ മാനേജ്മെന്റ് സ്റ്റഡീസ് മേധാവിയും അസിസ്റ്റന്റ് പ്രൊഫസറുമായ സതീഷ് കുമാർ സി.ക്ക് കേന്ദ്ര സർക്കാരിന്റെ ഡിസൈൻ പേറ്റന്റ്. നിർമ്മിത ബുദ്ധി (AI) അധിഷ്ഠിതമായി പ്രവർത്തിക്കുന്ന സാമ്പത്തിക വിശകലന ഉപകരണത്തിന്റെ (‘AI-Powered Financial Analytics Device’) രൂപകൽപ്പനയ്ക്കാണ് ഇന്ത്യാ ഗവൺമെന്റിന്റെ പേറ്റന്റ് ഓഫീസിന്റെ അംഗീകാരം ലഭിച്ചത്.2026 ജൂൺ 11-നാണ് (Design No: 505287-001, Class: 14-02) പേറ്റന്റ് ഔദ്യോഗികമായി രജിസ്റ്റർ ചെയ്തത്. കോ-രജിസ്ട്രേഡ് ഡിസൈൻ പേറ്റന്റ് ഹോൾഡറായ സതീഷ് കുമാറിന്റെ ഈ നേട്ടം കോളേജിനും സ്ഥാപനത്തിനും വലിയ അഭിമാനമായി. പഴഞ്ഞി പരേതനായ ചെറുവത്തൂർ നാരായണൻ, നന്ദിനി എന്നിവരുടെ മകനാണ്, കോളേജ് അധ്യാപികയായ ഡോ മഞ്ജുവാണ് ഭാര്യ ധനകാര്യ രംഗത്ത് നിർമ്മിത ബുദ്ധിയുടെ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി വേഗത്തിലും കൃത്യതയോടും കൂടി വിവരങ്ങൾ വിശകലനം ചെയ്യാൻ സഹായിക്കുന്നതാണ് ഈ ഉപകരണം. പഠന രംഗത്തും തൊഴിൽ രംഗത്തും ഈ നേട്ടം വലിയൊരു മുന്നേറ്റമാണെന്ന് കോളേജ് അധികൃതർ അഭിപ്രായപ്പെട്ടു.അക്കാദമിക്-ഗവേഷണ രംഗത്ത് മികച്ച സംഭാവന നൽകിയ സതീഷ് കുമാറിനെ മാനേജ്‌മെന്റും സഹപ്രവർത്തകരും വിദ്യാർത്ഥികളും അഭിനന്ദിച്ചു.