BREAKING NEWSEDAPPALLATEST NEWSLocal newsPUBLIC INFORMATIONSocialUPDATES

നാടിന്റെ ഐക്യവും സ്നേഹവുമാണ് ഓരോ ഓണക്കാലവും നമ്മെ ഓർമ്മിപ്പിക്കുന്നു; പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ

എടപ്പാൾ: നാടിന്റെ ഐക്യവും സ്നേഹവുമാണ് ഓരോ ഓണക്കാലവും നമ്മെ ഓർമ്മിപ്പിക്കുന്നതെന്ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ അഭിപ്രായപ്പെട്ടു. എടപ്പാൾ അങ്ങാടി സി. എച്ച് കൾച്ചറൽ സെന്റർ ഒരുക്കിയ സ്നേഹ സ്പർശം അമ്മമാരെ ആദരിക്കൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവിതത്തിൽ പല പ്രതിസന്ധിഘട്ടങ്ങളിലൂടെയും നമ്മെ നയിച്ചവരാണ് നമ്മുടെ മാതാപിതാക്കൾ ഇത്തരം ചടങ്ങുകളിലൂടെ അവരെ ചേർത്തുപിടിക്കുന്നത് മാതൃകയാണെന്നും, മുതിർന്നവരെയും അമ്മമാരെയും ആദരിക്കുന്ന ഇത്തരം പ്രവർത്തനങ്ങൾ സാമൂഹിക ബന്ധങ്ങൾ കൂടുതൽ ദൃഢമാക്കുമെന്നും തങ്ങൾ പറഞ്ഞു. ചടങ്ങിൽ വെച്ച് 200ഓളം അമ്മമാർക്ക് കൾച്ചറൽ സെന്ററിന്റെ ഓണപ്പുടവ ഓണാസമ്മാനമായി നൽകി. വി.കെ. എ മജീദ് അധ്യക്ഷനായി. മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ്‌ ഡോ. സി. പി ബാവഹാജി മുഖ്യഥിതിയായി. നജീബ് കുറ്റിപ്പുറം, ഡോ. ഇട്ടിരവി നമ്പൂതിരി എന്നിവർ വിശിഷ്ടാഥിതികളായി. ഇബ്രാഹിം മുതൂർ, അഡ്വ. എ. എം രോഹിത്, ടി. പി ഹൈദറലി, റഫീഖ് പിലാക്കൽ, ഹാരിസ് തൊഴുത്തിങ്ങൽ,സി. രവീന്ദ്രൻ,പത്തിൽ സിറാജ്, അഫ്സൽ. ടി,കുഞ്ഞിമൊയ്‌തീൻ, ബുഷറ ജലീൽ, ഇസ്മായിൽ. ടി, ജുബൈരിയ, മിനി ടി. വി എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button