KERALAKUTTIPPURAMLATEST NEWSUPDATES
ഇലയിൽ സ്വാതന്ത്ര്യ ദിനാഘോഷവും പേഷ്യൻ്റ് സംഗമവും നടത്തി
വീടിനകത്ത് കാലങ്ങളായി കിടക്കുന്ന കിടപ്പ് രോഗികളുടെ സംഗമത്തിൽ നൂറിലധികം രോഗികളും കുടുംബാംഗങ്ങളും പങ്കെടുത്തു.പതാക ഉയർത്തി പ്രതിതഞ്ജയെടുത്തു.പാട്ടും പറച്ചിലും കലാപരിപാടികളുമായി കാലത്ത് 9 മുതൽ വൈകിട്ട് 4 വരെ അവർ ഇലയിലിരുന്നു.ലക്ഷദ്വീപിലെ “ഫുള്ളി പറവ” മ്യൂസിക്ക് ബാൻ്റിൻ്റെ സംഗീത കൂട്ടായ്മയും അരങ്ങേറി.വിദ്യാർത്ഥികളുടേയും ബൈസ്റ്റാൻ്റേഴ്സിൻ്റെയും കലാപരിപാടികൾ അരങ്ങേറി.പ്രൊ. ആബിദ് ഹുസൈൻ തങ്ങൾ MLA സന്നിഹിതനായി.കെ എം നജീബ്,സുധീർ ബാബു കെ,ചന്ദ്ര എരമംഗലം,പി സി അനൂപ് കുമാർ,ഫസീന പി,എ എ സുൽഫിക്കർ എന്നിവർ സംസാരിച്ചു.