KUTTIPPURAMLocal news

തൂഫാൻ ഓപ്പറേഷന് പിന്തുണയുമായി വിസ്ഡം

കുറ്റിപ്പുറം : ലഹരി വ്യാപനത്തിനെതിരെയുള്ള സംസ്ഥാന സർക്കാർ നീക്കം സ്വാഗതാർഹമെന്ന് വിസ്ഡം ഇസ് ലാമിക് ഓർഗനൈസേഷൻ മലപ്പുറം സൗത്ത് ജില്ലാ ജനറൽ കൗൺസിൽ.

ലഹരി ഉപയോഗം സംസ്ഥാനത്തെ കലാലയങ്ങളിൽ വ്യാപകമാവുകയും, കോളേജ് വിദ്യാർഥിനികൾ പോലും കരിയറുകളായി മാറുകയും ചെയ്യുന്ന സാഹചര്യത്തിൽ സർക്കാർ നടപ്പിലാക്കിയ തൂഫാൻ ഓപ്പറേഷനുകൾക്ക് എല്ലാവരും പിന്തുണ നൽകുകയും
അതിക്രമങ്ങൾക്കും, കുടുംബ ശൈഥില്യങ്ങൾക്കും ഇടയാക്കുന്ന ലഹരി ഉപയോഗത്തിനെതിരെയുള്ള ബോധവൽക്കരണങ്ങൾ ശക്തമാക്കണമെന്നും കൗൺസിൽ ആവശ്യപ്പെട്ടു.
സമൂഹത്തിൻ്റെ ഭാവി തലമുറയെ നശിപ്പിക്കുന്ന മാഫിയാ സംഘങ്ങൾക്കെതിരെ യോജിച്ച മുന്നേറ്റം ശക്തമാക്കണമെന്നും കൗൺസിൽ കൂട്ടി ചേർത്തു.

കുറ്റിപ്പുറം കൂരടയിൽ കൗൺസിൽ വിസ്‌ഡം സംസ്ഥാന സെക്രട്ടറി നബീൽ രണ്ടത്താണി ഉദ്ഘാടനം ചെയ്തു. യഹിയ ഫുർഖാനി അധ്യക്ഷനായി .

അബ്ദുൽ ലത്തീഫ് സുല്ലമി മാറഞ്ചേരി, മൗലവി ഹംസ മദീനി, ശിഹാബ് മദനി ക്ലാസ്സെടുത്തു.
അബ്ദുൽ സമദ് പുറങ്, അബ്ദുറസാഖ് ചാലിശ്ശേരി, സലീം വാവന്നൂർ, അബ്ദുറസാഖ് ചേന്നര,പരീദ് നാലകത്ത്, ഷൗക്കത്തലി കുറ്റിപ്പുറം, അബ്ദുൽ ജലീൽ പള്ളിക്കര പ്രസംഗിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button