കപ്പൂർ

കപ്പൂർ പഞ്ചായത്തിൽ മഴക്കാല പൂർവ്വ ശുചീകരണ യജ്ഞം ആരംഭിച്ചു

കുമരനല്ലൂർ : കപ്പൂർ ഗ്രാമ പഞ്ചായത്തിന്റെ മഴക്കാല പൂർവ്വ ശുചീകരണ യജ്ഞത്തിന് കുമരനെല്ലൂർ സെന്ററിൽ തുടക്കമായി. ഉദ്ഘാടനം വി ടി ബൽറാം എംഎൽഎ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് നസീമ നാസർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സക്കീന അക്ബർ, മെഡിക്കൽ ഓഫീസർ ഡോ. അഭിലാഷ്, വൈസ് പ്രസിഡൻ്റ് പി. രാജീവ് ഉൾപ്പെടെയുള്ളവർ സംസാരിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ വി. പ്രശാന്ത്, പഞ്ചായത്ത് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button