PUBLIC INFORMATION
പശ്ചിമേഷ്യന്‍ സംഘര്‍ഷം; രാജ്യത്ത് പ്രീമിയം പെട്രോള്‍ വില വര്‍ധിച്ചു
രാജ്യത്ത് പ്രീമിയം പെട്രോള്‍ വില വര്‍ധിച്ചു. ലിറ്ററിന് 2 മുതല്‍ 2.23 വരെയാണ് കൂടിയത്. ഇന്ത്യന്‍ ഓയിലിന്റെ XP95, ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന്റെ പവര്‍ പെട്രോള്‍ തുടങ്ങിയവക്കാണ് വില കൂടിയത്. പശ്ചിമേഷ്യയിലെ സംഘര്‍ഷം വില വര്‍ധനവിന് കാരണമായെന്നാണ് റിപ്പോര്‍ട്ട്. സാധാരണ പെട്രോള്‍, ഡീസല്‍ നിരക്കുകള്‍ മാറ്റമില്ലാതെ തുടരുന്നു.
പ്രീമിയം പെട്രോളിന് വില വര്‍ധിപ്പിച്ചതോടെ ഉയര്‍ന്ന ശേഷിയുള്ള വാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് ഇത് അധിക ബാധ്യതയാകും. പശ്ചിമേഷ്യയിലെ സംഘര്‍ഷം വിലവര്‍ധനവിന് കാരണമായെന്നാണ് റിപ്പോര്‍ട്ട്. ഹോര്‍മൂസ് കടലിടുക്കിലെ തടസ്സങ്ങള്‍ ഏപ്രില്‍ അവസാനം വരെ തുടര്‍ന്നാല്‍ എണ്ണ വില ബാരലിന് 180 ഡോളറിനു മുകളിലായി ഉയരുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.