കപ്പൂർ

പള്ളങ്ങാട്ടുചിറ കുളം നവീകരണം പൂർത്തിയായി; ഉദ്ഘാടനം ഫെബ്രുവരി 6 ന്

കപ്പൂർ :തൃത്താല മണ്ഡലത്തിലെ കപ്പൂർ പഞ്ചായത്തിലെ പള്ളങ്ങാട്ടുചിറ പ്രദേശത്തെ ചിറക്കുളം 84 ലക്ഷം രൂപ ചെലവഴിച്ച് നവീകരണം പൂർത്തിയായി. കാലങ്ങളായി ശോചനീയാവസ്ഥയിലായിരുന്ന ചിറക്കുളത്തിന്റെ നവീകരണം തൃത്താല എം.എൽ.എയും മന്ത്രിയുമായ എം.ബി. രാജേഷിന്റെ നേതൃത്വത്തിലാണ് നടപ്പാക്കിയത്.

ചിറകുളം പ്രദേശത്തെ ആളുകളുടെ നിരവധി കാലത്തെ ആവശ്യമായിരുന്നു ചിറകുളം നവീകരണം. വർഷങ്ങളായുള്ള പ്രതിഷേധങ്ങൾക്കും, നിവേദനങ്ങൾക്കും ഒടുവിലാണ് ചിറകുളന്നവീകരണംകഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് മാർച്ച് 22-നു ലോക ജലദിനത്തിൽ പ്രഖ്യാപിച്ച പദ്ധതിയുടെ ഭാഗമായാണ് ചിറക്കുളം നവീകരണ പ്രവർത്തനങ്ങൾ നടപ്പാക്കിയത്. ചിറക്കുളത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയായതോടൊപ്പം സമാന്തരമായി പോകുന്ന റോഡും നവീകരിച്ചിരുന്നു.

ചിറക്കുളത്തിന്റെ നവീകരണവും അനുബന്ധ റോഡിന്റെയും ഉദ്ഘാടനം ഫെബ്രുവരി 6-ന് വൈകിട്ട് 4 മണിക്ക് ബഹുമാനപ്പെട്ട മന്ത്രി എം.ബി. രാജേഷ് നിർവഹിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Back to top button