മംഗലം പഞ്ചായത്തിൽ ജനപ്രതിനിധികൾ അധികാരമേറ്റു
മംഗലം: മംഗലം പഞ്ചായത്ത് ജനപ്രതിനിധികളായി തിരഞ്ഞെടുക്കപ്പെട്ടവർ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. റിട്ടേണിംഗ് ഓഫീസർ പി.വി.ശ്രീജ മുതിർന്ന അംഗം വി.പി.മൊയ്തീൻ കോയക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. തുടർന്ന് മറ്റു മെമ്പർമാർക്ക് മൊയ്തീൻകോയ സത്യവാചകം ചൊല്ലിക്കൊടുത്തു. 21 അംഗങ്ങളുള്ള മംഗലം പഞ്ചായത്തിൽ ഒരു സ്വതന്ത്രൻ ഉൾപ്പെടെ യു.ഡി.എഫിന് 17 അംഗങ്ങളും എൽഡിഎഫിന് നാല് അംഗങ്ങളുമാണുള്ളത്.മുൻ പഞ്ചായത്ത് പ്രസിഡൻ്റ് സി.പി.കുഞ്ഞുട്ടി, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.പി.നസറുള്ള, തവനൂർ മണ്ഡലം മുസ്ലിം ലീഗ് പ്രസിഡൻ്റ് എം.അബ്ദുള്ളക്കുട്ടി,പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് പി.പി.സൈതാലു, സെക്രട്ടറി സി.എം.ടി.സീതി, പഞ്ചായത്ത് യു.ഡി.എഫ് കൺവീനർ സലാം താണിക്കാട്, സി.പി.എം ലോക്കൽ സെക്രട്ടറി കെ.വി.സുരേന്ദ്രൻ എന്നിവർ സന്നിഹിതരായി. സത്യപ്രതിജ്ഞ ചടങ്ങിനു ശേഷം പഞ്ചായത്ത് ഹാളിൽ ചേർന്ന പ്രഥമ ബോർഡ് മീറ്റിംഗിൽ വി.പി.മൊയ്തീൻ കോയ അധ്യക്ഷനായി. റിട്ടേണിംഗ് ഓഫീസറും താനൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുമായ പി.വി.ശ്രീജ, എ.ഇ.ഒ സീനിയർ സൂപ്രണ്ട് എ.പി. സൈനുദ്ദീൻ, മംഗലം പഞ്ചായത്ത് സെക്രട്ടറി എ.കെ.ബീരാൻകുട്ടി, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി എം.ശ്രീജ എന്നിവർ സംബന്ധിച്ചു. ഫെബ്രുവരി 5ന് കാലത്ത് 10.30 മണിക്ക് പഞ്ചായത്ത് പ്രസിഡൻ്റിനെയും ഉച്ചയ്ക്ക് 2.30ന് വൈസ് പ്രസിഡൻ്റിനെയും തിരഞ്ഞെടുക്കും