കപ്പൂർ

കപ്പൂരിൽ ‘സ്നേഹ ചായ’യുമായി മുസ്‌ലിം യൂത്ത് ലീഗ്

കപ്പൂർ : ഗ്രാമ പഞ്ചായത്ത് ഭരണം പത്ത് വർഷങ്ങൾക്ക് ശേഷം യു ഡി എഫ് തിരിച്ചുപിടിച്ചതിന്റെ സന്തോഷം പങ്കുവെച്ച് മുസ്‌ലിം യൂത്ത് ലീഗ് കപ്പൂർ പഞ്ചായത്ത് കമ്മിറ്റി വിജയാഘോഷത്തിന്റെ ഭാഗമായി ‘സ്നേഹ ചായ’ പരിപാടി സംഘടിപ്പിച്ചു. കുമരനെല്ലൂർ ടൗണിൽ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് നസീമ നാസർ ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് നൗഫൽ വെള്ളാളൂർ അധ്യക്ഷത വഹിച്ചു.കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി. ബൽറാം മുഖ്യാതിഥിയായിരുന്നു. മുസ്‌ലിം ലീഗ് തൃത്താല മണ്ഡലം സെക്രട്ടറി സുബൈർ കൊഴിക്കര മുഖ്യപ്രഭാഷണം നടത്തി.
യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി സാലിഹ് മാസ്റ്റർ, മുസ്‌ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് പത്തിൽ മൊയ്‌തുണ്ണി, ജനറൽ സെക്രട്ടറി സി.എം. കാദർ, ട്രഷറർ എം.എം. മജീദ്, യൂത്ത് ലീഗ് മണ്ഡലം വൈസ് പ്രസിഡന്റ് കെ.പി. സുധീർ, ബ്ലോക്ക് വൈസ് പ്രസിഡന്റ് സക്കീന അക്ബർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. രാജീവ്, ബ്ലോക്ക് അംഗം സൗമ്യ, പഞ്ചായത്ത് അംഗങ്ങളായ അലി കുമരനെല്ലൂർ, അമീൻ മാസ്റ്റർ, എം.എം. അഷ്‌റഫ്, ഷിഞ്ചേഷ് മാരായംകുന്ന്, ഷിഹാബ് കൊള്ളാനൂർ, ഷെരീഫ് അന്നിക്കര എന്നിവർ ആശംസകൾ നേർന്നു.
യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ. സുബ്രമണ്യൻ, സമദ് മാസ്റ്റർ, യൂത്ത് ലീഗ് മണ്ഡലം പ്രവർത്തക സമിതി അംഗം യാസർ കൊഴിക്കര, ഫൈസൽ വാഫി, കെ.എം.സി.സി നേതാക്കളായ എം.വി. ഉനൈസ്, കെ.പി. നൗഫൽ, നാസർ കണ്ടംകുളങ്ങര, വി.പി. മമ്മുണ്ണി എന്നിവർ സംസാരിച്ചു. ഷബീർ, റാഷിദ്, ഫാസിൽ, സിറാജ്, അനസ്, ആസിം എന്നിവർ നേതൃത്വം നൽകി. യൂത്ത് ലീഗ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റിയാസ് പറക്കുളം സ്വാഗതവും സെക്രട്ടറി ഉവൈസ് കുമരനെല്ലൂർ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button