EDAPPAL

വി സ്‌ക്വയർ വട്ടംകുളം അടുത്ത ആഴ്ച നിർമാണം ആരംഭിക്കും

എടപ്പാൾ: വട്ടംകുളം ടൗണിൽ ഗ്രാമപഞ്ചായത്ത് വിഭാവനം ചെയ്ത വി സ്ക്വയർ പദ്ധതിക്ക് ഭരണാനുമതിയും സാങ്കേതിക അനുമതിയും ലഭിച്ച സാഹചര്യത്തിൽ അടുത്ത ആഴ്ച നിർമ്മാണം ആരംഭിക്കും എന്ന് അറിയിക്കുന്നു. അഞ്ചരക്കോടി മതിപ്പ് ചെലവുള്ള ഒന്നാംഘട്ട നിർമാണത്തിനാണ് അനുമതി. അതിൽ നേരത്തെ 80 ലക്ഷം രൂപ മുൻ ഭരണസമിതിയുടെ കാലത്ത് പണി നടന്നെങ്കിലും കരാർ കമ്പനിയായ കോസ്റ്റ് ഫോർഡിന് പണിയുമായി മുന്നോട്ടു പോകാനില്ല.

ഈ സാഹചര്യത്തിൽ പിന്നീട് വന്ന സമിതി ഏതാണ്ട് പത്ത് കോടി രൂപയുടെ ബൃഹത്തായ പദ്ധതിക്ക് രൂപം നൽകി. ആദ്യഘട്ടത്തിന്റെ 4.74 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം ലഭ്യമായത്. ആയതിൽ 4.26 കോടി രൂപ കെ.യു.ആർ.ഡി.എഫ്.സി യിൽ നിന്നും വായ്പയും സുമാർ 50 ലക്ഷത്തോളം രൂപ തനത് ഫണ്ടും ആണ് കണ്ടെത്തിയിട്ടുള്ളത്.
ഒട്ടേറെ കടമ്പകൾ ഭരണസമിതി കടന്നിട്ടാണ് അനുമതി നേടിയത്.രണ്ടാംഘട്ടത്തിൽ ഓപ്പൺ ജിം, ഷി ഹോസ്റ്റൽ, വയോജന പാർക്ക് എന്നിവ വി-സ്ക്വയർ പ്രോജക്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

കേരള ഫോറസ്റ്റ് ഇൻഡസ്ട്രീസ് തിരുവിതാംകൂർ എന്ന സർക്കാർ അക്രഡിറ്റഡ് ഏജൻസിയാണ് കരാർ ഏറ്റെടുത്തിട്ടുള്ളത്. പഞ്ചായത്തിന്റെ വികസനോത്സവം’2025 ൽ ഉൾപ്പെടുത്തി ആരംഭം കുറിക്കുമെന്നു പഞ്ചായത്ത് പ്രസിഡന്റ് എം. എ നജീബ് അറിയിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button