EDAPPALLocal news

1200 ന്റെ പൊൻ തിളക്കo നേടിയ എടപ്പാൾ ഗവ: ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു

എടപ്പാള്‍:ഹയർ സെക്കന്ററി പരീക്ഷയിൽ മുഴുവൻ മാർക്കും (1200/1200) നേടി ചരിത്രത്തിലിടം കരസ്ഥമാക്കിയ എടപ്പാൾ ഗവ.ഹയർ സെക്കന്ററി സ്കൂളിലെ ആര്യശ്രീ , ഭവ്യ , അനന്യ കൃഷ്ണൻ , അനുപമ രാജീവ് എന്നീ മിടുക്കികൾക്കുള്ള സമ്മാന ദാനവും അനുമോദനവും തവനൂർ എംഎല്‍എ കെ.ടി ജലീൽ നിർവ്വഹിച്ചു. എടപ്പാളിന്റെ അഭിമാനമായ ഈ മിടുക്കികൾ പൊതുവിദ്യാഭ്യാസത്തിൻ്റെ മികച്ച വാഗ്ദാനമാണെന്നും സമൂഹത്തിൽ കാതലായ മാറ്റങ്ങൾ വരുത്താൻ പെൺക്കുട്ടികളുടെ വിദ്യാഭ്യാസo കൊണ്ട് സാധിക്കുമെന്നും എംഎല്‍എ ഓർമിപ്പിച്ചു.
ചടങ്ങിൽ പ്രിൻസിപ്പാൾ സതീശൻ .പി
സ്വാഗതവും , പിടിഎ വൈസ് പ്രസിഡണ്ട് സലാം പോത്തന്നൂർ അധ്യക്ഷതയും വഹിച്ചു. നാരായൺ വി.എ (SRG കൺവീനർ), സതീഷ് പി.ടി (സ്റ്റാഫ് സെക്രട്ടറി), അബ്ദുസ്സലാം. കെ (NSS പ്രോഗ്രാം ഓഫീസർ) തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button