EDAPPALLocal news

മേൽപ്പാലം ടാറിങ്ങിന് ഒരുങ്ങുമ്പോൾ മഴ വില്ലനാകുമോ

എടപ്പാൾ: കാത്തിരിപ്പിനൊടുവിൽ എടപ്പാളിലെ സ്വപ്നപദ്ധതി ഉദ്ഘാടനത്തിന് ഒരുങ്ങുമ്പോൾ ടാറിങ് പ്രവർത്തികൾ വൈകുന്നു. റോഡരികിലെ ഇലക്ട്രിക് പോസ്റ്റുകൾ മാറ്റുന്നതിലെ പ്രതിസന്ധികൾക്കിടയിലാണ് മഴ കനക്കുന്നത്.
വൈദ്യുതി ലൈൻ ഭൂമിക്കടിയിലൂടെ എത്തിക്കാനുള്ള ശ്രമത്തിനിടെ തടസ്സങ്ങൾ നേരിട്ടതും
പരിഹാര നടപടികൾ നടന്ന് വരുന്നതിനിടയിൽ മഴ ശക്തിയാർജ്ജിക്കുന്നതുമാണ് ആശങ്ക ഉണർത്തുന്നത്. തുലാം മാസമായതിലാൽ തന്നെ മഴയെ എപ്പോൾ വേണമെങ്കിലും പ്രതീക്ഷിക്കാവുന്ന സ്ഥിതിയാണ്. ഈ മാസത്തിൽ
കനത്ത് പെയ്യാറുള്ള മഴ വിട്ടു നിന്നാലേ ടാറിങ് പ്രവർത്തികൾ സുഖമമായി നടത്താനാകു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button